Making Of Instant Soft Appam : വളരെ കുറഞ്ഞ സമയം കൊണ്ടും അതുപോലെ തന്നെ വളരെ രുചികരമായതും വ്യത്യസ്തമായതുമായ ഒരു പലഹാരം നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി നിങ്ങൾ ഒരിക്കലും മിസ്സാക്കി കളയരുത് ഒരു പ്രാവശ്യമെങ്കിലും ഇത് ഉണ്ടാക്കി നോക്കേണ്ടതാണ്. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അതിന്റെ വേർതിരിച്ച് മാറ്റിവയ്ക്കുക ശേഷം മഞ്ഞക്കരു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ മൈദ പൊടിയും മൂന്ന് ടീസ്പൂൺ പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതേസമയം മുട്ടയുടെ വെള്ളയിലേക്ക് മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക.
വളരെ സോഫ്റ്റ് ആയി പഞ്ഞി പോലെ ഇരിക്കുന്ന രീതിയിൽ മുട്ട ബീറ്റ് ചെയ്ത് എടുക്കുക ശേഷം അതിലേക്ക് വളരെ കുറേശ്ശെയായി മഞ്ഞയുടെ മിക്സ് ചെയ്തത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് വാനില എസൻസ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് തടവി കൊടുക്കുക..
ശേഷം തയ്യാറാക്കിവെച്ച മാവ് കുറേശ്ശെയായി അതിലേക്ക് ഒഴിച്ച് പാൻ കേക്കിന്റെ രൂപത്തിൽ ആക്കുക. അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കുക. ശേഷം തിരിച്ചിട്ട് കൊടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞ ഭാഗമായി വരുമ്പോൾ പകർത്തി വയ്ക്കാം. വളരെ സോഫ്റ്റ് ആയ ഈ പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Mia kitchen