Making Of Soft Karikkappam : രാവിലെ ബ്രേക്ക്ഫാസ്റ്റിനെയും ദോശയും ഇഡലിയും ചപ്പാത്തിയും എല്ലാം കഴിച്ചു മടുത്തു പോയോ. എന്നാൽ ഇനി നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം വളരെ സോഫ്റ്റ് ആയ ചെറിയ കരിക്കപ്പം. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.
ആര്യ നന്നായി കുതിർന്നു വന്നതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് കരിക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം അര കപ്പ് ചോറ് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഈസ്റ്റ് ചേർത്തു കൊടുക്കുക. എടുക്കുന്നതിന് ഒരു കപ്പ് ഇളനീരിന്റെ വെള്ളം ചേർത്ത് കൊടുക്കുക.
ശേഷം ഒട്ടുംതന്നെ തരിയില്ലാതെ നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം മാവ് നല്ലതുപോലെ പൊന്തി വരുന്നതിനുവേണ്ടി അടച്ചു മാറ്റി വയ്ക്കുക. എത്രയാണ് നമ്മൾ മാവ് തയ്യാറാക്കിയത് അതിനേക്കാളും രണ്ട് ഇരട്ടിയോളം ആവാം പൊന്തിവന്നാൽ മാത്രമേ ഉണ്ടാക്കുന്ന അപ്പം നല്ലത് പോലെ സോഫ്റ്റ് ആയി വരികയുള്ളൂ.
മാവ് നന്നായി പൊന്തി വന്നതിനുശേഷം ഒന്ന് ഇളക്കി കൊടുക്കുക ശേഷം വീണ്ടും അടച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതുകഴിഞ്ഞതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി എടുക്കുക അതിലേക്ക് ആവശ്യത്തിന് വളരെ കുറച്ച് മാത്രം മാവൊഴിച്ച് അടച്ചു വയ്ക്കുക. നല്ലതുപോലെ വെന്തു വന്നതിനുശേഷം പകർത്തി വയ്ക്കുക എല്ലാ അപ്പവും ഇതുപോലെ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sheeba’s Recipe