Making Tasty Egg Appam : വളരെ രുചികരമായതും വ്യത്യസ്തമായതുമായ ഒരു പുതിയ പലഹാരം തയ്യാറാക്കാം ഇതുപോലെ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം ചായയ്ക്കും ഇതുപോലെ തയ്യാറാക്കിയാൽ മതി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്ത് മാറ്റിവെക്കുക ശേഷം പച്ചരി നല്ലതുപോലെ കുതിർന്നു വന്നു കഴിയുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മൈദപ്പൊടി ചേർത്ത് കൊടുക്കുക ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പഞ്ചസാര ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതും ആണ്. ശേഷം കുറച്ച് ഏലക്കായും ചേർത്ത് ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
ഒരുപാട് ലൂസ് ആവാത്തതും എന്നാൽ ഒരുപാട് കട്ടിയാവാത്തതും ആയിട്ടുള്ള മാവ് വേണം തയ്യാറാക്കി എടുക്കുവാൻ. ശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക. അതുകഴിഞ്ഞ് അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുക്കാവുന്നതാണ്.
ശേഷം പാത്രം ചൂടാക്കി എണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിയിരിക്കുന്ന മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. എണ്ണയ്ക്ക് പകരമായി നിങ്ങൾക്ക് നെയ്യ് ഉപയോഗിക്കുകയും ചെയ്യാം. ശേഷം ഒരു ഭാഗം ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ശേഷം പകർത്തി വയ്ക്കുക. ഇതുപോലെ എല്ലാമാവും തയ്യാറാക്കി എടുക്കുക. ആയിട്ടുള്ള മുട്ടയപ്പം ഇനി ഇതുപോലെ തയ്യാറാക്കു.
One thought on “രാവിലെ ബ്രേക്ക് ഫാസ്റ്റിനും ചായ കടിക്കും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഒരിക്കൽ കഴിച്ചാൽ പിന്നെയും കഴിക്കും. | Making Tasty Egg Appam”