Making Tasty Fish Masala Fry : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മീൻ ഫ്രൈയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു മീൻ ഫ്രൈ നിങ്ങളും തയ്യാറാക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 10 വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി ചേർക്കുക 10 ചുവന്നുള്ളി ചേർക്കുക അതുപോലെ ആവശ്യമായ വറ്റൽ മുളക് കുറച്ച് സമയം ചൂടുവെള്ളത്തിൽ മുക്കിവെച്ച് കുതിർന്നു കഴിയുമ്പോൾ അതും ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു കറിവേപ്പില ഒരു ടീസ്പൂൺ പെരുംജീരകം രണ്ട് ടീസ്പൂൺ വെള്ളം ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക ഈ അരപ്പ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഒരു ടീസ്പൂൺ കുരുമുളകും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് അര ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഏത് മീനാണോ നിങ്ങൾ വറക്കാനായി എടുക്കുന്നത് ആ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക .
ശേഷം മസാല എടുത്ത് അതിൽ നിന്നും കുറച്ചുഭാഗം മാറ്റി വയ്ക്കുക ശേഷമുള്ള മസാലയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക വേണമെങ്കിൽ നിങ്ങൾക്ക് മീൻ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ് അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക കുറച്ച് കറിവേപ്പില ഇട്ടതിനു ശേഷം മീൻ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക.
രണ്ടുഭാഗവും നല്ലതുപോലെ വെന്തു വരുമ്പോൾ പകർത്തി വയ്ക്കുക ശേഷം അതേ എണ്ണയിലേക്ക് മാറ്റിവച്ചിരിക്കുന്ന മസാല ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക മസാല നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഗ്രേവി പരുവമാക്കുക ശേഷം അര ടീസ്പൂൺ വിനാഗിരി ചേർത്തു കൊടുക്കുക അതുകഴിഞ്ഞ് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് ഇളക്കി യോജിപ്പിച്ച് മസാലയിൽ പൊതിഞ്ഞ് എടുക്കുക. ശേഷം പകർത്തി വയ്ക്കാം.