എളുപ്പത്തിൽ ഒരു മുട്ടക്കറി തയ്യാറാക്കിയാലോ. ഇനി ആർക്ക് വേണമെങ്കിലും തയ്യാറാക്കാം ഇതുപോലെ മുട്ടക്കറി. | Making Tasty Instant Egg Curry

Making Tasty Instant Egg Curry : വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റിയ മുട്ടക്കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും ഇതുപോലെ തയ്യാറാക്കുക. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ട് ഗ്രാമ്പൂ ഒരു കറുവപ്പട്ട രണ്ട് ഏലക്കായ എന്നിവ ചേർത്ത് ചൂടാക്കുക. അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക.

സവാള ചെറുതായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പകുതി തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരംമസാല മൂന്ന് പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് ചൂടാക്കാൻ വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ കശുവണ്ടിയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് കശുവണ്ടി അരച്ചത് ചേർത്ത് കൊടുക്കുക .

ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം പുഴുങ്ങിയെടുത്ത മുട്ട അതിലേക്ക് വെച്ച് അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ പകർത്തി വയ്ക്കാം. ഇതുപോലെ ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറി നിങ്ങളും തയ്യാറാക്കൂ. രാവിലെ ബ്രേക്ക്ഫാസ്റ്റ് ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിലും അപ്പം ഉണ്ടാക്കുകയാണെങ്കിലും ഇത് നല്ല കോമ്പിനേഷൻ ആയിരിക്കും. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “എളുപ്പത്തിൽ ഒരു മുട്ടക്കറി തയ്യാറാക്കിയാലോ. ഇനി ആർക്ക് വേണമെങ്കിലും തയ്യാറാക്കാം ഇതുപോലെ മുട്ടക്കറി. | Making Tasty Instant Egg Curry

Leave a Reply

Your email address will not be published. Required fields are marked *