Making Tasty Soft Idiyappam Without Steaming : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇതുപോലെ ഒരു ഇടിയപ്പം കഴിക്കാൻ ആരും ആഗ്രഹിച്ചു പോകും. ഇടിയപ്പം നമ്മൾ മാവെല്ലാം തയ്യാറാക്കിയ ആവിയിൽ വെച്ച് വേവിച്ചതിനുശേഷം ആണല്ലോ കഴിക്കാറുള്ളത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഉണ്ടാക്കിയ ഉടനെ തന്നെ ഇടിയപ്പം കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക ഉപ്പ് ചേർത്ത് കൊടുക്കുക.
അതിനുശേഷം വെള്ളം നല്ലതുപോലെ തിളച്ചു വരുന്ന സമയം ആകുമ്പോൾ അല്പം കുറച്ചു വയ്ക്കുക. ശേഷം അതിലേക്ക് ഒരു കപ്പ്അരിപ്പൊടി ചേർത്തു കൊടുത്ത കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്. ശേഷം പാത്രം ഇറക്കിവെച്ച് ചെറുതായി ചൂടാറാൻ വെയിറ്റ് ചെയ്യുക. ശേഷം ചെറിയ ചൂടോടുകൂടി കൈ കൊണ്ട് നല്ലതുപോലെ കുഴയ്ക്കുക.
നന്നായി കുഴച്ചതിനു ശേഷം മാവിൽ നിന്നും ഓരോ മീഡിയം വലിപ്പത്തിലുള്ള ഉരുളകൾ ഉരുട്ടിയെടുത്ത് നീളത്തിൽ ആക്കുക. ശേഷം ഇഡലി പാത്രം എടുത്ത് അതിൽ കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിലായി ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം തയ്യാറാക്കിയിട്ടുള്ള ഇടിയപ്പത്തിന്റെ മാവ് അതിലേക്ക് വച്ച് കൊടുക്കുക.
ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിക്കുക. മാവ് നല്ലതുപോലെ വെന്ത് അതിനുശേഷം അതിൽ നിന്നും ഓരോ ഉരുളകൾ എടുക്കുക ശേഷം സേവനാഴി എടുത്ത് അതിലേക്ക് മാവ് ഇട്ടുകൊടുക്കുക. അതുകഴിഞ്ഞ് ഒരു ഇലയിലേക്കോ അല്ലെങ്കിൽ ഒരു പാത്രത്തിലേക്ക് സാധാരണ നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്ന വലുപ്പത്തിൽ പിഴിഞ്ഞൊഴിക്കുക. ചൂടോടുകൂടി തന്നെ ചെയ്യേണ്ടതാണ്. ഇത്ര മാത്രമേയുള്ളൂ രുചികരമായിട്ടുള്ള ഇടിയപ്പം ഇനി കഴിക്കാം. ഉണ്ടാക്കാനായി ഇനി അവയിൽ വേവിക്കേണ്ട ആവശ്യമില്ല. ഇടിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.