10 മിനിറ്റ് കൊണ്ട് ആരും കൊതിക്കും പ്ലേറ്റ് നിറയെ ഉണ്ണിയപ്പം ഇതുപോലെ തയ്യാറാക്കൂ. | Making Tasty Unniyappan In Easy Way

Making Tasty Unniyappan In Easy Way : ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ് ഉണ്ണിയപ്പത്തിന്റെ മാവ് തലേദിവസം തയ്യാറാക്കി വയ്ക്കേണ്ട ആവശ്യമൊന്നുമില്ല വെറും പത്തുമിനിറ്റ് കൊണ്ട് തന്നെ ഉണ്ണിയപ്പത്തിന്റെയും മാവ് തയ്യാറാക്കുകയും ചെയ്യാം അതുപോലെ നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കുകയും ചെയ്യാം. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഉണ്ണിയപ്പത്തിലേക്ക് ആവശ്യമായിട്ടുള്ള ശർക്കര അലിയിച്ച് എടുക്കാം അതിനു വേണ്ടി ഒന്നര കപ്പ് ശർക്കര ഒരു പാത്രത്തിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക.

അടുത്തതായി മറ്റൊരു പാത്രത്തിൽ പച്ചരി വളരെ നൈസ് പൊടി ഒന്നര കപ്പ് എടുത്തു വയ്ക്കുക. അതിലേക്ക് അരക്കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക ഗോതമ്പുപൊടിക്ക് പകരം ആയിട്ട് മൈദ പൊടിയും ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് പാനിയാക്കി വച്ചിരിക്കുന്ന ശർക്കര ചെറിയ ചൂടോടുകൂടി ചേർത്തു കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക.

അടുത്തത് ഉണ്ണിയപ്പത്തിലേക്ക് ആവശ്യമായിട്ടുള്ള വരുവൽ തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം തേങ്ങകൊത്ത്, അതുപോലെ ഒരു ടീസ്പൂൺ എന്നിവയും ചേർത്ത് നന്നായി ചൂടാക്കിയ ശേഷം മാവിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു ചെറിയ പാത്രം എടുത്ത് ഒരു ടീസ്പൂൺ വെള്ളത്തിൽ കാൽ ടീസ്പൂൺ സോഡാപ്പൊടി ചേർ നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഒരുപാട് കട്ടിയല്ലാത്ത എന്നാൽ ഒരുപാട് ലൂസ് അല്ലാത്ത മാവ് വേണം തയ്യാറാക്കുവാൻ ശേഷം അറസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല ഉടനെ തന്നെ തയ്യാറാക്കാം. അതിനായി ഉണ്ണിയപ്പത്തിന്റെ ചട്ടി ചൂടാക്കിയ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മാവ് അതിലേയ്ക്ക് ഒഴിച്ച് പൊരിച്ചെടുക്കുക. ഉണ്ണിയപ്പം എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit :  sruthis kitchen

Story Highlights: Making Tasty Unniyappan In Easy Way

One thought on “10 മിനിറ്റ് കൊണ്ട് ആരും കൊതിക്കും പ്ലേറ്റ് നിറയെ ഉണ്ണിയപ്പം ഇതുപോലെ തയ്യാറാക്കൂ. | Making Tasty Unniyappan In Easy Way

Leave a Reply

Your email address will not be published. Required fields are marked *