Making Three Chappathi In One Time : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നർ ആയും ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഈ ചപ്പാത്തി ഉണ്ടാക്കുന്നതിനും പരത്തുന്നതിനും ചുട്ടെടുക്കുന്നതിനും എല്ലാം നിങ്ങൾ ഒരുപാട് സമയമെടുക്കാറുണ്ടോ. എന്നാൽ ഇനി അതിന്റെ ഒന്നും തന്നെ ആവശ്യമില്ല ചപ്പാത്തി പരത്താനും വളരെ എളുപ്പമാണ് അതുപോലെ തന്നെ ചുട്ടെടുക്കാനും വളരെ എളുപ്പമാണ്. ഒരേസമയം മൂന്ന് ചപ്പാത്തി ഉണ്ടാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ സാധാരണ രീതിയിൽ ഗോതമ്പ് പൊടി ആവശ്യമുള്ളത് എടുത്ത് അതിൽ കുറച്ച് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുക. ശേഷം ഓരോ ഉരുളകൾ എടുത്ത് നല്ലപോലെ പരത്തുക. മീഡിയം വലുപ്പത്തിൽ പരത്തുക.
മൂന്നെണ്ണം പരത്തിയതിനു ശേഷം ചപ്പാത്തിയുടെ മുകളിൽ കുറച്ച് എണ്ണ തേച്ചു കൊടുക്കുക അതിനുമുകളിലായി മറ്റൊരു ചപ്പാത്തി വയ്ക്കുക ഇതുപോലെ ഒന്നിനുമുകളിൽ മറ്റൊന്നായി മൂന്നെണ്ണം വെച്ചതിനുശേഷം വീണ്ടും ചപ്പാത്തി കോലുകൊണ്ട് പരത്തിയെടുക്കുക.. അതിനുശേഷം ചപ്പാത്തി ചുടാൻ എടുക്കുന്ന പാൻ എടുത്ത് മീഡിയം തീയിൽ വയ്ക്കുക. ശേഷം ചപ്പാത്തി അതിലേക്ക് ഇട്ടു കൊടുക്കുക തിരിച്ചു മറിച്ചുമിട്ട് നല്ലതുപോലെ വേവിക്കുക.
ചപ്പാത്തി ഭാഗമാകുമ്പോൾ നിങ്ങൾക്കെടുത്ത് മാറ്റാവുന്നതാണ് അപ്പോൾ ഉള്ളിലെ ചപ്പാത്തിയും നല്ലതുപോലെ വെന്ത് വരുന്നതായിരിക്കും. ഇതേ രീതിയിൽ സമയം ലാഭിക്കാനും പെട്ടെന്ന് ചപ്പാത്തിയുടെ തയാറാക്കൽ പരിപാടികൾ തീർക്കാനും സാധിക്കും. ഇനി ഒരുപാട് സമയമില്ലാത്ത വീട്ടമ്മമാർക്ക് എളുപ്പത്തിൽ പാചകം ചെയ്തു തീർക്കാൻ ഈ ടിപ്പുകൾ ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.