Making White Lemon Pickle : നാരങ്ങാ അച്ചാർ ഇനി ഇതുപോലെ തയ്യാറാക്കൂ. വെളുത്ത നാരങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ 300 ഗ്രാം നാരങ്ങാ നാല് കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു മീഡിയം വലിപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക.
അതിനുശേഷം നാരങ്ങാ അതിലേക്കിട്ട് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നാരങ്ങ നല്ലതുപോലെ വാടി വരേണ്ടതാണ്. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു അര സ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതോടൊപ്പം തന്നെ 3 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അപ്പോഴേക്കും നല്ലതുപോലെ വാടി വരുന്നതായിരിക്കും.
നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് മൂന്ന് ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി യോജിപ്പിച്ച പകർത്തി വയ്ക്കാം. ഇതുപോലെ നാരങ്ങ അച്ചാർ ഉണ്ടാക്കുകയാണെങ്കിൽ ഒട്ടും തന്നെ കൈപ്പുണ്ടാകുന്നതല്ല. എല്ലാവർക്കും കഴിക്കുകയും ചെയ്യാം. അച്ചാർ തയ്യാറാക്കി കുറച്ചുദിവസം കഴിഞ്ഞിടുകയാണെങ്കിൽ വളരെ രുചികരമായിരിക്കും. നാരങ്ങ അച്ചാർ ഇതുപോലെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.