Malayalam Health Tip : ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ എന്ന് പറയുന്നത്. പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. ഒന്നാമത്തെ കാരണം ശരീരത്തിൽ നിന്നും രക്തം ഇല്ലാതായി പോകുന്നത്. രണ്ടാമത്തെ കാരണം എച്ച്പിയുടെ അളവ് കുറഞ്ഞുവരുന്നത്. പോഷക ഗുണമുള്ള ആഹാരങ്ങൾ കഴിക്കാത്തതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത് അല്ലെങ്കിൽ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് കൊണ്ടും ഉണ്ടാകും.
മൂന്നാമത്തെ കാരണം ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കുന്നതുകൊണ്ട് ഉണ്ടാകാം. ചെറിയ കുട്ടികളിൽ കൗമാരക്കാരായ പെൺകുട്ടികളിൽ ഗർഭിണികളായ സ്ത്രീകളിൽ മുലയൂട്ടുന്ന അമ്മമാരിൽ വിളർച്ച കൂടുതലായും കാണപ്പെടുന്നത്. നമ്മുടെ ചർമ്മത്തിലും കണ്ണിന്റെ അടിഭാഗത്തും മോണയിലും നാക്കിലും അതുപോലെ കയ്യിന്റെ ഉള്ളിലും പിളർച്ച കാണാം ഇതിന്റെ കൂടെ തന്നെ ക്ഷീണം വളർച്ച ചെറിയ ജോലികൾ ചെയ്യുമ്പോൾ തന്നെ അമിതമായി മേല് വേദന അതുപോലെ പെട്ടെന്ന് കിടക്കുക.
വേദനകൾ അനുഭവപ്പെടുക മുടികൊഴിച്ചിൽ ഇവയെല്ലാം ഉണ്ടാകും. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളാണ് നമ്മുടെ എല്ലാശരീരഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്. ഉണ്ടാകുന്നതുപോലെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്താതെ വരികയും ചെയ്യും അതുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവർ ഇരുമ്പ് സത്ത് അധികം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ഇറച്ചി മാംസം കരൾ മുട്ട മത്സ്യം, പച്ചക്കറികളിൽ ആണെങ്കിൽ ബീറ്റ് റൂട്ട് പാവയ്ക്ക ഇലക്കറികൾ തുടങ്ങിയ എല്ലാം ഇരുമ്പിന്റെ ആവശ്യം ശരീരത്തിൽ കൂട്ടാൻ വളരെ സഹായിക്കുന്നതാണ്. അതുപോലെ ഈന്തപ്പഴം മാതളം കരിപ്പെട്ടി ചെറിയ കുട്ടികൾക്ക് കൊടുക്കുന്ന റാഗി എന്നിവയെല്ലാം തന്നെ ഇരുമ്പിന്റെ അശോമി ശരീരത്തിൽ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.