അഞ്ചാം വയസ്സ് തികയുന്ന അറിൻന്റെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരം അസിൻ.!!

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അസിൻ. നിരവധി സിനിമകളിൽ അഭിനയിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ നിന്നാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിൽ ആണ് അസിൻ എന്ന നടിയെ കൂടുതൽ തിരിച്ചറിയാൻ തുടങ്ങുന്നത്. വളരെ ചുരുങ്ങിയ കാലം മാത്രം സിനിമയിൽ ഉണ്ടായിരുന്നു എങ്കിലും അസിൻ അഭിനയിച്ച എല്ലാ സിനിമയും ആരാധകർക്ക് അത്രയേറെ പ്രിയമുള്ളതാണെന്ന് പറയാം.

സിനിമ മേഖലയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു അസിന്റെ വിവാഹം. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം സിനിമ മേഖലയിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു അസിൻ. എന്നിരുന്നാലും താരത്തിന്റെ ഏതൊരു വാർത്തയും അറിയാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ അസിൻ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു അസിന്റെ പൊന്നോമനയായ അറിൻന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് അസിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. ചിത്രത്തോടൊപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ തുടങ്ങുന്നു. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ്. അറിന് അഞ്ചാം ജന്മദിനാശംസകൾ.

അനന്തമായും, അളവറ്റും, അതിരുകളിലുമുള്ള, ശാശ്വതമായും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമർശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്. നിങ്ങൾ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. താരത്തിന്റെ ഈ വാക്കുകളും ചിത്രങ്ങളും എല്ലാം നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. അസിന്റെ ഈ പൊന്നോമനയ്ക്ക് നിരവധി പേരാണ് മകൾക്ക് പിറന്നാൾ ആശംസകൾ നൽകി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Asin Thottumkal (@simply.asin)

Leave a Reply

Your email address will not be published. Required fields are marked *