ധ്വനി കൃഷ്ണയെ കണ്ട് ജൂനിയർ യുവ എന്നു പറഞ്ഞ് മലയാളി പ്രേക്ഷകർ.!!

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് യുവകൃഷ്ണയും മൃദുലയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താര ദമ്പതികൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു മൃദുല യുവ കൃഷ്ണ ഒന്നുചേരൽ. ഇവരുടെ വിവാഹം മാത്രമല്ല ഈ താര ദമ്പതികളുടെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്രമാത്രം മലയാളികൾ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ഇവരുടെത് എന്ന് പറയാം.

ഈ താര ദമ്പതികൾക്ക് മാത്രമല്ല ഇരുവരുടെയും മകളായ ധ്വനി കൃഷ്ണയുടെ വരവോടുകൂടി ആരാധകരുടെ എണ്ണം വർധിക്കുകയാണെന്ന് നിസംശയം പറയാം. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് മൃദുല വിജയ് കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവയ്ക്കുന്ന ധ്വനി കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ. വൈ സൊ സീരിയസ് എന്ന ക്യാപ്ഷനുമായാണ് ധ്വനിയുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

ഇത്രയും നാൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്നതായിരുന്നു ധ്വനി കുട്ടിയെ. അതുകൊണ്ടുതന്നെ ഈ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ മലയാളികൾ വൈറൽ ആക്കി മാറ്റുന്നത്. അമ്മമ്മയുടെ അടുത്ത് ചേർന്നിരിക്കുന്ന ധ്വനിയുടെ മനോഹരമായ ദൃശ്യങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ധ്വനി കൃഷ്ണയെ കാണാൻ ശരിക്കും അച്ഛനായ യുവയെ പോലെയുണ്ടെന്നും, അച്ഛന്റെ മകൾ തന്നെയാണെന്നും, കമന്റ്ലൂടെ ആരാധകർ അറിയിക്കുന്നു.

ധ്വനിയുടെ ഈ ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകൾ നൽകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ധ്വനിമോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്ന ഈ പരമ്പരയിൽ ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് മലയാളികൾ. ഒപ്പം തന്നെ അഭിനയ രംഗത്തേക്കുള്ള മൃദുലയുടെ ഗംഭീര തിരിച്ചുവരവിനായാണ് മലയാളികൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *