ബേസിലിന്റെ ഡാൻസ് കണ്ട് പൊട്ടിച്ചിരിച്ച് മലയാളികൾ!! ഇതെങ്ങനെ സാധിക്കുന്നു ചോദിച്ച് ആരാധകർ.

മലയാളികൾക്ക് ഒരുപാട് സുപരിചിതരായ താരങ്ങളാണ് ദർശനയും ബേസിൽ ജോസഫും. ജോൺപോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ ആദ്യമായ് എത്തിയത് എങ്കിലും മായാനദിയിലൂടെ ആണ് ആരാധകർ താരത്തെ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ദർശനയുടെ അഭിനയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ എത്തിയ താരം പിന്നീട് നായികയായും സഹനടിയായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ ആരാധകരിലേക്ക് എത്തുകയായിരുന്നു. പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടനും സംവിധായകനും ആണ് ബേസിൽ ജോസഫ്. ബേസിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ മനം കവർന്ന നായകൻ ആണെന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത് ബേസിലും ദർശനേയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയിലെ ഗാനവും അതിനോടൊപ്പം ഉള്ള അവരുടെ ഡാൻസും ആണ്.

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ഈ സിനിമയിലെ ഗാനത്തിന് ബേസിലും ദർശനയും ഒന്നിച്ചു ചുവട് വയ്ക്കുന്ന വീഡിയോ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. ഈ വീഡിയോ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. ഇവരുടെ രസകരമായ വീഡിയോയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.

ചിരി വരാതെ ഇത് ചെയ്ത ദർശനക്ക് കൈയടി എന്നും, സൈക്കിൾ ടയറിൽ എങ്ങനെ കാറ്റടിക്കാം എന്ന് സിമ്പിൾ ആയ് കാണിച്ചുതന്ന സ്റ്റെപ് എന്നും, ബേസിലിന്റെ ഇമ്മാതിരി കലാപരിപാടി കണ്ടിട്ട് ചിരിക്കാതെ നിന്ന നിങ്ങളെ സമ്മതിക്കണം എന്നും ആരാധകർ കമന്റ് കളിലൂടെ പറയുന്നു. ഒൿടോബർ 21നാണ് ഇരുവരുടെയും ഈ സിനിമ പുറത്തിറങ്ങുന്നത്. ആരാധകർ എല്ലാവരും ഒരേ പോലെ ആവേശത്തിൽ കാത്തിരിക്കുകയാണ് ഈ ദമ്പതികളെ സിനിമയിൽ ഒന്നിച്ചു കാണാൻ.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *