കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷമാക്കി മലയാളികളുടെ പ്രിയ നടി അനുശ്രീ!! ആശംസകളുമായി ആരാധകർ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ആണ് അനുശ്രീ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ അനുസരിക്കുന്ന പ്രയാസം സാധിച്ചു. തുടർന്ന് റെഡ് വൈൻ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അന്ഗ്രി ബേബീസ് ഇൻ ലവ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയായിരുന്നു.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ അനുശ്രീക്ക് സാധിച്ചു. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വിശേഷവും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അനുശ്രീയുടെ പിറന്നാൾ അതിഗംഭീരമായും എന്നാൽ വളരെ ലളിതമായും കൂട്ടുകാർക്ക് ഒപ്പം ആഘോഷിച്ചത്. അനുശ്രീയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങൾ ആണ് അനുശ്രീക്ക് സുഹൃത്തുക്കൾ നൽകുന്നത്.

ചിത്രങ്ങൾക്ക് താഴെ ഒരുപാട് പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ എന്ന സിനിമയിലാണ് അനുശ്രീ ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. ഏതൊരു കഥാപാത്രത്തെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള ഒരു നടിയാണ് അനുശ്രീ എന്ന് പറയാം. ഈ നടിയുടെ ഇനിയും പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Sajith & Sujith (@sajithandsujith)

Leave a Reply

Your email address will not be published. Required fields are marked *