പൂത്തിരി കത്തിച്ച് മകൾക്കൊപ്പം ദീപാവലി ഗംഭീരമാക്കി മലയാളികളുടെ പ്രിയ നടി ഭാമ!!

മലയാളികളുടെ പ്രിയങ്കരിയായ ഭാമയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നിവേദ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ വന്ന് ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് ഭാമ എന്ന് പറയാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാമയെ മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുബോഴായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു ഭാമ.

എന്നാൽ താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളി മനസ്സിൽ അത്രമാത്രം ആഴ്ന്നിറങ്ങിയത് കൊണ്ട് തന്നെ ഇന്നും ഭാമ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് നടി ഭാമ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ.

കഴിഞ്ഞ ദിവസം ദീപാവലിയോട് അനുബന്ധിച്ച് മകൾ ഗൗരിക്കപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഭാമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. മക്കൾക്കൊപ്പം ലാത്തിരിയും പൂത്തിരിയും മത്താപ്പുമെല്ലാം കത്തിക്കുകയും ചെയുന്നുണ്ട്. മദർ ആൻഡ് ഡോടർ ടൈം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

വളരെ അപൂർവമായി മാത്രം മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത് കൊണ്ട് തന്നെ അമ്മയുടെയും മകളുടെയും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്. സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും താരം തന്റെ സ്വപ്നം സാക്ഷാത്കരിച്ച് മുന്നറിക്കൊണ്ടിരിക്കുകയാണ്. വാസുകി ബൈ ബാമ എന്ന പുതിയ ക്ലോതിങ് ബ്രാൻഡ് ആണ് താരം തുടങ്ങുന്നത്. കാഞ്ചീപുരം സിൽക്ക് സാരികളുടെ വാൻ ശേകരണമാണ് ഭാമ ആരംഭിക്കുന്നത്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *