വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ദിനം ആഘോഷമാക്കി മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ്!! ആശംസകളുമായി പ്രേക്ഷകർ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന സിനിമയിലൂടെ ആണ് കീർത്തി കേന്ദ്ര കഥാപാത്രമായ് മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക് തുടങ്ങിയ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു. ആദ്യ സിനിമയിൽ നിന്ന് തന്നെ കീർത്തിയെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. നിരവധി പേരാണ് നടി കീർത്തിക്ക് ആരാധകരായ് ഉള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കീർത്തി തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. കീർത്തിയുടെ പിറന്നാൾ ആഘോഷത്തിന് അനുബന്ധിച്ചുള്ള ചിത്രങ്ങളാണിവ. എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായാണ് കീർത്തി തന്റെ പിറന്നാൾ ആഘോഷിക്കുന്നത്.

അനാഥ കുട്ടികൾക്കൊപ്പവും വൃദ്ധജനങ്ങൾക്കും ഒപ്പം ആണ് തന്റെ പിറന്നാൾ ആഘോഷം നടത്തുന്നത്. സിനിമ മേഖലയിൽ വളരെ തിരക്കുള്ള നടി ആയിട്ട് പോലും ഇവർക്കായി താരം തന്റെ സമയം മാറ്റിവയ്ക്കുന്നുണ്ട്. ഏറെ സന്തോഷത്തോടെ ഇവർക്കൊപ്പം കേക്ക് മുറിക്കുകയും, വളരെ സ്നേഹത്തോടെ ഏവരോടും സംസാരിക്കുകയും ചെയ്യുന്നു. ഒരു താര ജാടയും ഇല്ലാതെ സാധാരണ ഒരു വ്യക്തിയെ പോലെയാണ് കീർത്തി പെരുമാറുന്നത്. ഈ ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

കൂടാതെ നിരവധി പേരാണ് കീർത്തിക്ക് പിറന്നാൾ ആശംസകൾ നൽകുന്നത്. ഒരുപാട് നാളുകൾക്കു ശേഷമാണ് വിഷ്ണു സംവിധാനം ചെയ്ത വാശി എന്ന സിനിമയിലൂടെ കീർത്തി വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നത്. അന്യഭാഷ സിനിമകളിൽ വളരെ തിരക്കുള്ള നായികയാണ് കീർത്തി. എന്നിരുന്നാലും മലയാളികളുടെ പ്രിയ താരം ആയത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ ആണ് കാത്തിരിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *