ഭീമൻ ലഡുവുമായി മലയാളികളുടെ പ്രിയ നടി ലെന!! ഇത്രയും വലുപ്പമുള്ള ലഡു ഉണ്ടോ എന്ന് ചോദിച്ച് പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് ലെന. സഹനടിയായും നായികയായും സിനിമകളിലും സീരിയലുകളിൽ വളരെ സജീവമായ നടിയാണ് ലെന. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലെനക്ക് നിഷ്പ്രയാസം സാധിച്ചു. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ലെനയുടെ ചിത്രങ്ങൾ. ലെന പുതിയത് ആയ അഭിനയിക്കുന്ന ആബേൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളുമായാണ് എത്തുന്നത്. ചിത്രീകരണത്തിന് ഇടയ്ക്കുള്ള ഒഴിവുസമയത്ത് എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കുകയാണ് ലെന. ലഡു ആണ് ലെന എല്ലാവർക്കും ആയി കൊണ്ടുവരുന്നത്. എന്നാൽ വെറും ലഡു അല്ല, 5 കിലോ ഭാരം വരുന്ന ഭീമൻ ലഡുവാണ്.

ഈ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും എല്ലാം തന്നെ വളരെ കൗതുകത്തോടെയാണ് ഇത് നോക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്ര വലിയ ലഡു ഏവരും കാണുന്നത് എന്ന മുഖഭാവത്തോടെ ആയിരുന്നു അണിയറ പ്രവർത്തകർ. ഇതിന്റെ രസകരമായ നിമിഷങ്ങളാണ് ലെന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോ പുറത്തുവന്നതോടുകൂടി നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്. ഒപ്പം തന്നെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ആരാധകർ നൽകുന്നുണ്ട്.

നവാഗതനായ അനീഷ് ജോസ് മൂത്തേടൻ ആണ് ആബേൽ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ വച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സിനിമയിൽ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒപ്പം തന്നെ ഈ സിനിമയിൽ ജോജി മുണ്ടക്കയം, അതിഥി രവി, ശ്രീകാന്ത് മുരളി തുടങ്ങിയവരും വേഷമിടുന്നുണ്ട്. ലെനയുടെ ഈ വീഡിയോ പുറത്തുവന്നതോടുകൂടി ധാരാളം പേരാണ് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ ഈ സിനിമയയുടെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)

Leave a Reply

Your email address will not be published. Required fields are marked *