പ്രകൃതി തന്ന സൗഭാഗ്യത്തെ നശിപ്പിച്ച് മലയാളികൾ!! ചിത്രങ്ങളുമായി നടൻ നീരജ് മാധവ്.

മലയാളികൾക്ക് സുപരിചിതനായ നടനാണ് നീരജ് മാധവ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബഡ്‌ഡി എന്ന സിനിമയിലൂടെയാണ് നീരജ് ആദ്യമായി മലയാളികൾക്ക് മുന്നിൽ എത്തുന്നത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി ഒട്ടനേകം സിനിമകളിൽ ഭാഗമാവാൻ താരത്തിന് സാധിച്ചു. അഭിനയത്തിൽ മാത്രമല്ല തിരക്കഥാകൃത്തായും, അടിപൊളി റാപ്പർ ആയും കൊറിയോഗ്രാഫർ ആയും തന്റെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നറിക്കൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ സജീവമാണ് നീരജ് മാധവ്. മലയാളികളുടെ പ്രിയങ്കരനായതു കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് നീരജ് മാധവ് പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. വളരെ വിഷമത്തോടുകൂടിയാണ് താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെ കാണാനാകു.

പ്രകൃതി നമുക്ക് കൺകുളിർക്കെ കാണാനും ആസ്വദിക്കാനും ആയി നൽകുന്ന ഓരോ സൗഭാഗ്യങ്ങളെയും മലയാളികൾ ഒരു ദയാദാക്ഷിണ്യം കൂടാതെ നശിപ്പിക്കുന്ന ചിത്രങ്ങളാണ് നീരജ് പോസ്റ്റ് ചെയ്യുന്നത്. ഈ ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി വളരെയധികം ദുഃഖത്തിൽ ആണ് മലയാളികൾ.നടൻ നീരജ് മാധവ് പങ്കുവച്ച ഈ ചിത്രത്തിന് താഴെ ധാരാളം പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്. നീലക്കുറിഞ്ഞിയെക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആണ്.

വകതിരിവ് ഇല്ലാത്തതിന് അവാർഡ് മേടിക്കുന്ന മലയാളികളിൽ ഒരാൾ ഞാനും പെടുമല്ലോ എന്നും, വിവരം കൂടുതൽ ഉണ്ടെന്ന് അഹങ്കരിക്കുന്ന പ്രബുദ്ധ മലയാളി, ഇവരെ പോലുള്ളവർ കാരണം ആണ് ഇന്ന് പല സംസ്ഥാനങ്ങളിലെയും ടൂറിസ്റ്റ് തലങ്ങളിൽ KL രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾ കടത്തിവിടാത്തത് എന്നും കമന്റ്കളിലൂടെ ആരാധകർ പറയുന്നുണ്ട്. മലയാളികളുടെ ഈ പ്രവർത്തികളെല്ലാം വളരെ വിഷമത്തോടുകൂടിയാണ് പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്നവർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *