യാത്രകളെ പ്രണയിച്ച് മലയാളികളുടെ പ്രിയ നടൻ പ്രണവ്!! ചിത്രങ്ങൾ പങ്കുവെച്ച് താരം.

മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രണവ് മോഹൻലാൽ. മോളിവുഡിലെ മെഗാസ്റ്റാറിന്റെ മകൻ എന്നതിലുപരി മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രണവ് മോഹൻലാലിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. അത്രമാത്രം തന്റെ അഭിനയത്തിലൂടെ ആരാധകരുടെ പ്രിയ നടൻ ആകാൻ താരത്തിന് സാധിച്ചു. ബാലതാരമായി സിനിമകളിൽ വന്നെങ്കിലും അധികം കാലം സിനിമ മേഖലയിൽ തുടർന്നില്ല.

നീണ്ട വർഷത്തിനുശേഷമാണ് ആദി എന്ന സിനിമയിലൂടെ പ്രണവ് തിരിച്ചു വരവ് നടത്തുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ കൂടുതല്‍ ആകർഷിക്കാൻ താരത്തിന് സാധിച്ചു. നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ പ്രണവ് ഏതാനും സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം എന്നീ സിനിമകളിലാണ് താരം അസിസ്റ്റന്റ് ഡയറക്ടറായി കഴിവുകൾ തെളിയിച്ചിട്ടുള്ളത്.

മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ ആകര്ഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിൽ കൂടി പ്രണവ് തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള നിമിഷമാണ് പ്രണവ് ഇപ്പോൾ പങ്കുവെക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ അപൂർവമായി കാണുന്നതുകൊണ്ടുതന്നെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്.

ഒരു താര ജാടയും ഇല്ലാത്ത വളരെ സിമ്പിളായ ഒരാളാണ് പ്രണവ് എന്ന് സംശയം പറയാം. അതുകൊണ്ടുതന്നെ നിരവധി പേരാണ് ഈ നടന് ആരാധകർ ആയുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലാണ് പ്രണവ് ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയ്ക്കും ഒപ്പം തന്നെ പ്രണവിനും വളരെ നല്ല അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഇനിയും ഇതുപോലെത്തെ താരത്തിന്റെ കൂടുതൽ സിനിമകൾക്ക് ആയാണ് മലയാളികൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *