പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത എക്കാലത്തെയും മലയാളികളുടെ പ്രിയതാരമാണ് നടി നവ്യാ നായർ. നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലാമണിയെ ഇന്നും എന്നും ആരാധകർ നെഞ്ചിലേറ്റിയതാണ്. ഈ അടുത്താണ് നീണ്ട ഒരിടവേളക്കുശേഷം താരം വെള്ളിത്തിരയിലേക്കും പൊതുവേദികളിലും എല്ലാം നവ്യ സജീവമായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി നവ്യ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.
അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച നവ്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഉണ്ണിക്കണ്ണന്റെ ഏറ്റവും വലിയ ഭക്തയായ നവ്യ കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ചിത്രങ്ങൾ മാത്രമല്ല ചിത്രങ്ങൾക്കൊപ്പം ഉള്ള താരത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധേയമാകുന്നു. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരു ഉണ്ണി ഉണ്ടെന്നു തോന്നും, ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ.
വാക്കുകൾ എല്ലാം കണ്ടപ്പോൾ ആരാധകർക്ക് ആദ്യം ഓർമ്മ വന്നത് നന്ദനത്തിലെ ബാലാമണിയെ ആണ്. തുടർന്ന് ചിത്രങ്ങൾക്ക് താഴെ കമന്റകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. കണ്ണനെ പിന്നെ ബാലമണിക്കെ കാണാനാകു, അതാണ് വലിയ പ്രശ്നം എന്നും ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്നും ഗുരുവായൂർ കണ്ണനെ നവ്യയെക്കാൾ സ്നേഹിക്കുന്ന വേറെ ആരുണ്ട് എന്നൊക്കെ ആരാധകർ കമന്റുകളിലൂടെ പറയുന്നുണ്ട്.
നന്ദനം എന്ന സിനിമയിൽ ബാലാമണിയെ അത്രമാത്രമാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉണ്ണിക്കണ്ണനെ കാണുമ്പോഴെല്ലാം ബാലാമണിയായ നവ്യയെയും ആരാധകർ ഓർക്കാറുണ്ട് എന്ന് പറയുന്നു. ഒട്ടനേകം പേരാണ് നവ്യയുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram