മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നു എന്ന സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നത്. ബിസിനസ് കൺസൾട്ടന്റ് ആയ ഷാനിദ് ആസിഫ് അലിയെ ആണ് ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞുള്ള ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
എന്നാൽ എപ്പോഴാണ് ഇരുവരുടെയും വിവാഹമെന്ന് ആരാധകരെ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് ഷംനയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ദുബായിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം വളരെ ആഘോഷപൂർവ്വം നടത്തുന്നത്. അത്യാഡംബര രീതിയിലുള്ള ഈ വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.
നിമിഷങ്ങൾക്കുള്ളിലാണ് ഇവരുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വിവാഹ ചടങ്ങിന് വളരെ മനോഹരിയായാണ് ഷംന എത്തുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് ആദ്യമായി താരം ചുവട് വയ്ക്കുന്നത്. തുടർന്ന് ഷംനയുടെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം ഇന്ന് സിനിമാ മേഖലയിൽ തിരക്കുള്ള നടികളിൽ ഒരാളായി മാറി.
നായികയായും സഹനയായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രങ്ങളെയും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിയാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഷംന വിശേഷം ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മടി കാണിക്കാറില്ല. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഷംന ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ഷംനയുടെയും ഷാനിദിന്റെയും വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ അനേകം പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.