മലയാളികളുടെ മായാത്ത ഓർമ്മകളെ തൊട്ടുണർത്തി മലയാളികളുടെ പ്രിയ നടി ശോഭന.!!

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച നടിയാണ് ശോഭന. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. വളരെ മികച്ച രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചു. അത്തരത്തിൽ ഇന്നും മലയാളികൾക്കിടയിൽ റിപീറ്റ്‌ വാല്യൂ ഉള്ള മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഓർമ്മ പുതുക്കിയാണ് ശോഭന ഇപ്പോൾ രംഗത്ത് എത്തുന്നത്.

മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് നടി ശോഭനയുടെ പുതിയ വീഡിയോ. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘വരുവാനില്ലാരുമീ’ എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ ആണ് ശോഭന ഇൻസ്റ്റാഗ്രാമിൽ കൂടി പോസ്റ്റ് ചെയുന്നത്.

‘വരുവാനില്ലാരുമീ’.. അത്രയും മനോഹരമായ വരികൾ, ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്. 25 വർഷം മുമ്പ്, ഒരുമുറൈ എന്ന ക്ലൈമാക്സ് ഗാനം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പഴം തമിഴ്- അഹിരിയിലെ അടുത്തതും ആയിരുന്നു. ഈ മനോഹര ഗാനം ഇപ്പോഴേ ഞാൻ അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ അതിന്റെ സംഗീത മൂല്യം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ചിത്ര ചേച്ചിയുടെ എത്ര ശ്രദ്ധേയമായ ആലാപനം. എം ജി രാധാകൃഷ്ണൻ ചേട്ടനെയും ഓർക്കുന്നു. ശ്രീ മധു മുട്ടം മനോഹരമായി എഴുതിയിരിക്കുന്നു. എന്നിങ്ങനെ ആയിരുന്നു ശോഭനയുടെ വാക്കുകൾ.

ശോഭനയുടെ ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഈ സിനിമയിൽ മറ്റാർക്കും ചെയ്ത് ഫലിപ്പിയ്ക്കാൻ കഴിയാത്തത്ര രീതിയിൽ വളരെ മനോഹരമായാണ് ശോഭന നാഗവല്ലിയായും ഗംഗ ആയും വേഷമിടുന്നത്. ശോഭനയുടെ അഭിനയത്തിന് പകരം വയ്ക്കാൻ മറ്റ് ആരും തന്നെ ഇല്ല എന്ന് പറയാം. അത്രമാത്രം മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയ ഒരാളാണ് ശോഭന. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *