ട്രിപ്പിനിടയിലെ അടിപൊളി ചിത്രങ്ങളുമായി മലയാളികളുടെ പ്രിയങ്കരി ദീപ്തി സതി!!

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ദീപ്തി സതി. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. മലയാളി അല്ലെങ്കിൽ പോലും താരത്തിന്റെ അഭിനയ മികവുകൊണ്ട് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മറാത്തി തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഒട്ടനേകം ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ദീപ്തിയുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ വളരെയധികം സജീവമാണ് താരം. ഈയടുത്ത് ദീപ്തി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹിമാചൽ പ്രദേശിലേക്കുള്ള യാത്രക്കിടയിലുള്ള മനോഹരമായ ദൃശ്യങ്ങളാണ് ദീപ്തി പങ്കുവെക്കുന്നത്.

യാത്രക്കിടയിൽ വെച്ച് മുയലിനെ കാണുകയും ഏറെ സന്തോഷത്തോടെ അതിനെ എടുക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ദീപ്തി ആരാധകർക്കായി പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ദീപ്തി തന്നെയാണ് ഇവ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. താരത്തിന്റെ ഈ ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

നീന എന്ന സിനിമയ്ക്ക് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, ഡ്രൈവിംഗ് ലൈസൻസ്, ലളിതം സുന്ദരം, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയ്ക്ക് ആരാധകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളികളുടെ ഇഷ്ട നടിയായ ദീപ്തിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

Leave a Reply

Your email address will not be published. Required fields are marked *