മധുര പതിനേഴിന്റെ നിറവിൽ മലയാളികളുടെ സ്വന്തം പാത്തു!! ആശംസകളുമായി ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ് . വളരെ ചെറുപ്രായത്തിൽ തന്നെ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയ മീനാക്ഷിയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമായ മീനാക്ഷി ഏതൊരു വിശേഷവും പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ മീനാക്ഷി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു മീനാക്ഷിയുടെ പിറന്നാൾ വളരെ ഗംഭീരമായും എന്നാൽ ചെറിയ ആഘോഷമായും നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടുന്ന ഈ ആഘോഷ പരിപാടിയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ മലയാളി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. മധുര പതിനേഴ് തികയുന്ന മീനാക്ഷിക്ക് ഒട്ടനേകം ആരാധകരാണ് കമന്റുകളിലൂടെ ജന്മദിനാശംസകൾ നൽകുന്നത്.

വൺ ബൈ ടു എന്ന സിനിമയിലൂടെയാണ് സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ ആണ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആയത്. കൂടാതെ മോളിവുഡിലെ മുൻനിര നായകന്മാരുടെ കൂടെ നിരവധി സിനിമകളിൽ ഭാഗമാകാൻ മീനാക്ഷിക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല കന്നട ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിക്കാൻ മീനാക്ഷിക്ക് ഭാഗ്യം ലഭിച്ചു.

അഭിനേതാവ് മാത്രമല്ല മീനാക്ഷി ഒപ്പം തന്നെ നല്ലൊരു അവതാരിക കൂടിയാണ് എന്നു പറയാം. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയാണ് മീനാക്ഷി. ഈ പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് മുൻപിൽ എത്തുന്നത്. ഈ ഷോയിലൂടെമീനാക്ഷിയെ കാണാൻ നിരവധി പേരാണ് ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത്. അത്രമാത്രം മീനാക്ഷിയെ ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

Leave a Reply

Your email address will not be published. Required fields are marked *