Mango Curd Special Curry Recipe : പഴുത്ത മാങ്ങ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ കറിവെച്ച് കഴിച്ചു നോക്കിയിട്ടുണ്ടോ. ഇതിന്റെ രുചി ഇനിയും അറിയാതെ പോകരുത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺപാത്രം എടുക്കുക അതിലേക്ക് 8 പഴുത്ത മാങ്ങ അതിന്റെ തോല് മാത്രം കളഞ്ഞതിനുശേഷം മുഴുവനായും ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം നന്നായി തിളപ്പിക്കുക. ഇതേസമയം ഇതിലേക്ക് വേണ്ട അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത്.,
രണ്ടു ചുവന്നുള്ളി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ജീരകം കുറച്ച് കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. മാങ്ങ നന്നായി തിളച്ചു വരുമ്പോൾ അരപ്പ് അതിലേക്ക് ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അരപ്പ് ചൂടായി വരുന്ന സമയത്ത് അതിലേക്ക് അധികം പുളിയില്ലാത്ത രണ്ട് കപ്പ് തൈര് അതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .
ശേഷം ഉടനെ തന്നെ പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും 5 വറ്റൽമുളകും കറിവേപ്പിലയും ഒരു നുള്ള് മുളകുപൊടിയും ചേർത്ത് നല്ലതുപോലെ ചൂടാക്കിയതിനുശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. നിങ്ങളും ഇതുപോലെ തയ്യാറാക്കു.