മാങ്ങ ഇനി പുഴുവരാതെ കേടുവരാതെ വീട്ടിൽ തന്നെ പഴുപ്പിക്കാം. ഈ സൂത്രം ചെയ്തു നോക്കൂ.

കേരളത്തിൽ എല്ലായിടത്തും വളരെ സുലഭമായി ഉണ്ടാകുന്ന ഒന്നാണ് മാങ്ങ. മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. കേരളത്തിൽ മാങ്ങയുടെ സീസൺ ആരംഭിക്കുന്നതോടെ തന്നെ എല്ലാ വീടുകളിലും വിവിധതരത്തിലുള്ള മാങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങളും ഉപ്പിലിടാൻ ആയി സൂക്ഷിച്ചു വയ്ക്കുന്നതും അച്ചാർ ഇടുന്നതുമായി വലിയ തിരക്കുകളിൽ ആയിരിക്കും.

ചിലർ മാങ്ങകൾ വീട്ടിൽ തന്നെ പഴുപ്പിക്കാൻ വയ്ക്കുകയും ചെയ്യും. പക്ഷേ വീട്ടിൽ പലപ്പോഴും മാങ്ങ പഴുപ്പിക്കാനായി മാറ്റിവയ്ക്കുമ്പോൾ അതിലെല്ലാം പുഴു വരികയോ അല്ലെങ്കിൽ കേടായി പോവുകയോ ചെയ്യാം. ഇത്തരം അവസ്ഥകൾ ഇനി ഇല്ലാതിരിക്കാൻ എങ്ങനെയാണ് വളരെ കൃത്യമായി രീതിയിൽ മാങ്ങ പഴുപ്പിക്കാനായി വയ്ക്കേണ്ടത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് ചേർക്കുക. അതിനുശേഷം പഴുപ്പിക്കേണ്ട മാങ്ങ അതിലേക്ക് അരമണിക്കൂർ നേരത്തേക്ക് എങ്കിലും മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ മാങ്ങയിൽ ഉണ്ടാക്കാൻ ഇടയുള്ള ചെറിയ പ്രാണികൾ എല്ലാം ചത്തു പോവുകയും ചെയ്യും.

അതിനുശേഷം വെള്ളത്തിൽ നിന്ന് പുറത്തേക്ക് എടുക്കുക. ഉണങ്ങിയ ഒരു കോട്ടൺ തുണി ഉപയോഗിച്ച് കൊണ്ട് മാങ്ങയുടെ മുകളിലുള്ള വെള്ളമെല്ലാം തന്നെ തുടച്ചു മാറ്റുക. ഒട്ടും തന്നെ വെള്ളമുണ്ടാകാൻ പാടില്ല. അതിനുശേഷം വൈക്കോലിനകത്ത് ആണ് പഠിപ്പിക്കാനായി വയ്ക്കേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടുംതന്നെ കേടാകാതെ പഴുത്തു കിട്ടുകയും ചെയ്യും. ഇനി എല്ലാവരും തന്നെ മാങ്ങ ഇതുപോലെ പഴുപ്പിക്കാനായി വെക്കുക. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *