പിറന്നാൾ കേക്കുമായി മഞ്ജരി!! കേക്ക് കണ്ട് ഞെട്ടി മഞ്ജരിയുടെ ഭർത്താവും.

പാട്ടുകൾ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല അത്തരത്തിൽ മലയാളികളുടെ ഹൃദയം കവർന്നെടുത്ത ഗായികയാണ് മഞ്ജരി. വാമനപുരം ബസ് റൂട്ട് എന്ന സിനിമയിലെ ഗാനം ആലപിച്ചാണ് മലയാളികൾക്ക് മുമ്പിൽ മഞ്ജരി എത്തുന്നത്. തുടർന്ന് നിരവധി ഗാനങ്ങൾ ആലപിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. ഗായിക മാത്രമല്ല നിരവധി റിയാലിറ്റി ഷോകളിലെ വിധി കർത്താവായും അവതാരികയായും മഞ്ജരി തിളങ്ങിയിട്ടുണ്ട്.

ഈ വർഷം ജൂണിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ആദ്യ വിവാഹം പരാജയപ്പെട്ട താരം പിന്നിട് ജെറിനെയാണ് ജീവിതപങ്കാളിയായി കൂടെ കൂട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ച വാർത്തയായിരുന്നു താരത്തിന്റെ വിവാഹം. വളരെ ചെറിയ ആഘോഷമായാണ് മഞ്ജരി വിവാഹം നടത്തിയത്. താരത്തിന്റെ വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്.

എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഭർത്താവായ ജെറിന്റെ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മഞ്ജരി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്കിൽ ജെറി ഇഷ്ടപ്പെട്ടതെല്ലാം ഉൾപ്പെടുത്തി വളരെ വ്യത്യസ്ത രീതിയിലുള്ള കേക്കാണ് സർപ്രൈസ് നൽകുന്നത്.

കേക്കിൽ ജെറിയുടെ ഇഷ്ട ക്രിക്കറ്റ് താരവും ഒപ്പം തന്നെ ഇൻസ്റ്റഗ്രാം, ഷൂസ്, പപ്പടം, പെർഫ്യൂം, തുടങ്ങി നിരവധി സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു പിറന്നാൾ കേക്ക്. ബാല്യകാല സുഹൃത്ത് ആയതുകൊണ്ട് തന്നെ ജെറിന്റെ എല്ലാ ഇഷ്ടങ്ങളും മനസ്സിലാക്കിയാണ് പിറന്നാൾ കേക്ക് സമ്മാനിക്കുന്നത് .നിരവധി പേരാണ് ഇപ്പോൾ മഞ്ജരിയുടെ ഭർത്താവിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *