Tasty Masala Gravy Potato Curry: ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇറച്ചിക്കറി തയ്യാറാക്കുന്നത് പോലെ അതേ രുചിയിൽ കറി തയ്യാറാക്കി എടുക്കാം. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ എത്രവേണമെങ്കിലും ഇനി ചോറുണ്ണാം. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാല് ഉരുളൻ കിഴങ്ങ് മീഡിയം വലുപ്പത്തിൽ മുറിച്ച് പുഴുങ്ങി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് ചെറുതായി മൊരിയിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി അതേ പാനിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം ചേർത്ത് വറുക്കുക. ശേഷം മൂന്ന് ഏലക്കായ ഒരു ചെറിയ കഷണം പട്ട മൂന്ന് ഗ്രാമ്പു ചേർത്ത് ചൂടാക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക .
അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി എരുവിന് ആവശ്യമായ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളപ്പിക്കാൻ വയ്ക്കുക.
വരുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തുകൊടുത്ത യോജിപ്പിക്കുക. ശേഷം ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പാത്രം അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കി പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.