പിറന്നാൾ ദിനത്തിൽ അതിസുന്ദരിയായി മഷൂറ.!! അത്യുഗ്രൻ സമ്മാനവുമായി ബഷീർ ബഷി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മത്സരാർത്ഥിയാണ് ബഷീർ ബഷി. അധികം ആളുകൾക്ക് സുപരിചിതൻ അല്ലാത്ത ബഷീർ ബഷിയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളികൾ തിരിച്ചറിയാൻ തുടങ്ങുന്നത്. ബിഗ്ബോസിൽ എത്തിയ ആദ്യ ദിവസം തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. തുടർന്ന് താരത്തിന്റെ ഏതൊരു വിശേഷവും ആരാധകർ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട്.

താരത്തിന്റെ രണ്ടാം വിവാഹവും സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിന്നത് തന്നെയായിരുന്നു. ഇപ്പോൾ ഇതാ പുതിയ സന്തോഷ വാർത്തയും ആയിട്ടാണ് ബഷീർ എത്തുന്നത്. ബഷീർ ബഷിയുടെ രണ്ടാമത്തെ ഭാര്യയായ മഷുറയുടെ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ താര ദമ്പതികൾ തന്നെയാണ് യൂട്യൂബ് ചാനലിലൂടെ പിറന്നാൾ ദിവസത്തെ ആഘോഷങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്.

ഈ വീഡിയോ പുറത്തുവന്നത് നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ വൈറൽ ആക്കി മാറ്റിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വളരെ ആഘോഷപൂർവ്വമായ പിറന്നാൾ ആയിരുന്നു മഷൂറയുടെത്. പിറന്നാൾ ദിനത്തിൽ തന്നെ ആറുമാസം തികയുകയാണെന്നും ഇരട്ടി സന്തോഷമാണ് ഉള്ളതെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചു വളരെ സുന്ദരിയായാണ് മഷൂറ എത്തുന്നത്.

തുടർന്ന് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട്. പിറന്നാൾ ദിനത്തിൽ മഷുറയ്ക്ക് ബഷീർ ഗിഫ്റ്റ് കൊടുക്കുന്നതും കാണാം. ഇവരുടെ ഈ കുടുംബത്തിന്റെ ഐക്യവും സ്നേഹബന്ധവും എല്ലാം തന്നെ മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നതാണെന്ന് പറയാം. ഇവരുടെ ഈ കുടുംബത്തിന്റെ ആഘോഷ ചടങ്ങുകൾ എല്ലാം പുറത്തു വന്നപ്പോൾ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ മഷുറയ്ക്ക് പിറന്നാൾ ആശംസകളും ആരാധകർ നേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *