എത്ര ദിവസമായാലും ഇറച്ചി ഫ്രീസറിൽ ഫ്രഷായി തന്നെ സൂക്ഷിക്കാം, അടിപൊളി ടിപ്പ്…

എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനുള്ള നിരവധി സൂത്രങ്ങൾ ഇതിൽ പറയുന്നു. അടുക്കളയിൽ കൂടുതൽ സമയം ചെലവഴിക്കാതെ തന്നെ പച്ചക്കറികൾ അരിയാൻ സാധിക്കും. പച്ചക്കറികൾ അരിയുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്.

എന്നാൽ വളരെ ഈസിയായി പൊടി പൊടിയായി പച്ചക്കറികൾ അരിഞ്ഞെടുക്കാനുള്ള നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ തന്നെ എല്ലാവർക്കും ഉപകാരപ്രദമാകുന്ന മറ്റു പല ടിപ്പുകൾ കൂടി ഇതിൽ ഉണ്ട്. ഇറച്ചി വാങ്ങി കുറേ ദിവസങ്ങൾ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ അതിൻറെ പ്രശ്നം ഒട്ടും തന്നെ പോകാതെ ദിവസങ്ങളോളം ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കാനുള്ള നല്ലൊരു ഐഡിയ ഉണ്ട്.

ഇറച്ചി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ഒരു സ്പൂൺ അരിപ്പൊടി അല്ലെങ്കിൽ ഒരു സ്പൂൺ ഉപ്പ് അതിലേക്ക് ചേർത്ത് കൊടുക്കുക. കൈകൊണ്ട് നന്നായി തിരുമ്പി കഴുകിയാൽ ഇറച്ചിയിലെ ചോരക്കറ മുഴുവനായും പോയി കിട്ടും. ഇറച്ചി കഴുകി കിട്ടുന്ന വെള്ളം ചെടികൾക്ക് നല്ലൊരു വളം ആണ് അങ്ങനെ തന്നെ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.

മുരടിച്ചു നിൽക്കുന്ന ചെടികൾ എല്ലാം നന്നായി തഴച്ചു വളരും. ഇറച്ചിയും മീനും കൂടുതൽ ദിവസം ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിന്റെ ടേസ്റ്റ് കുറയാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇറച്ചി മുങ്ങാൻ പാകത്തിൽ വെള്ളം ഒഴിച്ച് അടച്ചുവെക്കുക. ഇങ്ങനെ ചെയ്താൽ ഇറച്ചി എത്ര ദിവസം ആയാലും ഫ്രഷ് ആയി തന്നെ ഉണ്ടാകും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.