Meat Storing Useful Tip : നമ്മൾ മലയാളികളുടെ സാധാരണക്കാരുടെ വീടുകളിൽ എല്ലാം തന്നെ മിക്കവാറും ഞായറാഴ്ചകളിൽ നമ്മൾ ഇറച്ചി വാങ്ങുന്ന പതിവുണ്ടാകുമല്ലോ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസം ഇറച്ചി വാങ്ങിയാൽ അതിൽ കുറച്ച് നമ്മൾ കറിവെക്കാൻ എടുക്കുകയും കുറച്ച് നമ്മൾ വീണ്ടും ഒരു ദിവസം കറി വയ്ക്കുന്നതിനു വേണ്ടി ഫ്രിഡ്ജിൽ എടുത്തു വയ്ക്കുകയും ചെയ്യും. ഇതുപോലെ ഫ്രിഡ്ജിനകത്ത് ചിക്കൻ എടുത്തു വയ്ക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
അതില്ല എങ്കിൽ ഇറച്ചി കേടായി പോവുകയും പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യും. അതുകൊണ്ടുതന്നെ ഒരുമാസമായാലും ചിക്കൻ കേടു വരാത്ത രീതിയിൽ ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിച്ചു വയ്ക്കണം എന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഇറച്ചി ആദ്യം നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതാണ് ഒട്ടും തന്നെ അതിൽ ചോര ഉണ്ടാകാൻ പാടുള്ളതല്ല. അതുപോലെ തന്നെ കഴുകി വൃത്തിയാക്കിയതിനു ശേഷം എവിടെയെങ്കിലും ഒരു വലിയ അരിപ്പ പാത്രത്തിൽ ഇട്ടു വയ്ക്കുക.
കുറച്ച് സമയം അതിലെ വെള്ളം എല്ലാം തന്നെ പോയിരിക്കണം. ശേഷം ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക പ്ലാസ്റ്റിക് പാത്രത്തിൽ ഇറച്ചികളെല്ലാം തന്നെ നിരത്തി വയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഇറച്ചിയുടെ ഉള്ളിൽ എന്തെങ്കിലും തരത്തിലുള്ള വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ അത് കേടാകാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും. അതുപോലെ തന്നെ ഓരോ പ്രാവശ്യം എടുക്കേണ്ട ഇറച്ചി എത്രയാണോ അത്രയും മാത്രം പാത്രങ്ങളിലാക്കി വയ്ക്കേണ്ടതാണ്.
അടുത്ത ഒരു ടിപ്പ് വട ആദ്യമായി ഉണ്ടാക്ക് നോക്കാൻ പോകുന്നവർക്ക് പറ്റുന്ന ടിപ്പ് ആയിരിക്കും. വീട്ടിലെ ചായ അരിപ്പ ഉണ്ടെങ്കിൽ അത് എടുത്ത് നനച്ചതിനുശേഷം അതിന്റെ പൊന്തി നിൽക്കുന്ന ഭാഗത്തായി വടയുടെ മാവ് വെച്ച് കൈകൊണ്ട് നടുവിൽ ഹോൾ ആക്കുക. ശേഷം അത് നേരെ കമിഴ്ത്തി ചൂടായി എണ്ണയിലേക്ക് ഇടുകയാണെങ്കിൽ കൈ അപകടം സംഭവിക്കുകയുമില്ല നല്ല ഷേപ്പിൽ ഉഴുന്നുവട ഉണ്ടാക്കുകയും ചെയ്യാം. ഇതുപോലെ ചെയ്തു നോക്കൂ.