ഈ ചെടിയുടെ പേര് പറയാമോ. ഇതുപോലെ ഒരു ചെടി വീട്ടിൽ വളർത്തുന്നവർ തീർച്ചയായും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാതെ പോകരുത്. | Benefits Of Lakshmi Tharu

എല്ലാ വീടുകളിലും തീർച്ചയായും വളർത്തിയിരിക്കേണ്ട ഒരു ചെടിയാണ് ലക്ഷ്മി തരൂ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ലക്ഷ്മി തരൂ. ജലസംരക്ഷണവും മണ്ണ് സംരക്ഷണവും ഒരുപോലെ തന്നെ നിർവഹിക്കുന്ന ഒരു ചെടി കൂടിയാണ് ഇത്. ക്യാൻസർ രോഗത്തിന് ആശ്വാസം നൽകുന്ന ചെടി എന്ന നിലക്കാണ് ഇത് കൂടുതൽ പ്രചാരത്തിലുള്ളത്. പതിനാറോളം രോഗങ്ങൾ ഭേദമാക്കുന്നതിനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്.ഈ ചെടിയുടെ ഇലയും പുറം തൊലിയും ഉണ്ടാക്കുന്ന കഷായം ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു.

ലുക്കിമിയ ആത്മ പ്രമേഹം മലേറിയ അസിഡിറ്റി സ്ത്രീജന്യ രോഗങ്ങൾ അൾസർ തുടങ്ങിയവയ്ക്കെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു. ഈ ചെടിയുടെ ഇല പഴം വിത്ത് തൊലി എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നതാണ്. ഇതിന്റെ വിത്തിൽ 65 ശതമാനം എണ്ണ ഉള്ളതിനാൽ ഇത് പാചക എണ്ണയായും അതുപോലെ ഡീസൽ ആയി ഉപയോഗിക്കാറുണ്ട്.

അതുപോലെ തന്നെ ഇതിന്റെ വിത്തിൽനിന്ന് എണ്ണ എടുത്തതിനുശേഷം ബാക്കി വരുന്ന പിണ്ണാക്ക് നല്ലൊരു ജൈവവളം കൂടിയാണ്. ഇന്നത്തെ വിപണിയിൽ സൗന്ദര്യവർധനവിനായി ഉണ്ടാക്കിയെടുക്കുന്ന പല വസ്തുക്കൾക്കും അസംസ്കൃത വസ്തുവായി ലക്ഷ്മി തരുവിൻറെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാറുണ്ട്. പത്തുവർഷമാണ് ഈ ചെടിയുടെ പൂർണ്ണ വളർച്ചയുടെ കാലാവധി. ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന കോസിനോയ്ട്, റൂബിനോൾ എന്നിവയ്ക്ക് ട്യൂമറുകളും രക്താർബുദവും തടയാനുള്ള കഴിവ് വരെയുണ്ട്.

ഇലകളിലും തൊലിയിലും കാണപ്പെടുന്ന സൈമറോബിൻ എന്ന രാസവസ്തു വിര വയറിളക്കം, ഉദരരോഗം അൾസർ, മലേറിയ എന്നിവയ്ക്ക് എല്ലാം തന്നെ വളരെയധികം ഉപയോഗിക്കുന്നു. കൂടാതെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ചെടി കൂടിയാണ് ലക്ഷ്മി തരൂ. ലക്ഷ്മി തരുവിന്റെ കൂടുതൽ പ്രത്യേകതകൾ എന്താണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *