വീണ്ടും ഞെട്ടിച്ച് മമ്മൂക്ക!ഐ ഫോണിന്റെ പുതിയ സീരീസ് സ്വന്തമാക്കി മെഗാസ്റ്റാർ.

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്ന് പേരുള്ള വ്യക്തി ആണ് മമ്മൂട്ടി. മറ്റാരെക്കൊണ്ടും ചെയ്യാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് മമ്മൂക്ക. കാറുകളോടും ടെക്നോളജിയോടും മമ്മൂക്കയ്ക്ക് ഉള്ള പ്രിയം അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രീമിയം കാറുകൾ വിപണിയിൽ എത്തുമ്പോൾ ആദ്യം സ്വന്തമാക്കുന്ന താരമാണ് മമ്മൂട്ടി. അതുപോലെതന്നെ പുതിയ ഫോണുകളും ആദ്യം സ്വന്തമാക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.

ഇപ്പോൾ ആപ്പിൾ പുതുതായി ഇറക്കിയ ഐഫോൺ 14 ആദ്യമായി ഇന്ത്യയിൽ സ്വന്തമാക്കി ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഐഫോൺ പുതുതായി പുറത്തിറക്കിയ ഐഫോൺ 14 പ്രൊ മാക്സ് ആണ് മമ്മൂക്ക സ്വന്തമാക്കിയത്. ഇതോടെതന്റെ ഫോൺ ശേഖരത്തിൽ ഏറ്റവും വിലകൂടിയ ഫോണും പുതിയ ഫോണും ആയി ഐഫോൺ 14 പ്രോ മാക്സ് മാറി. ഏകദേശം ഒന്നര ലക്ഷം രൂപയ്ക്ക് അടുത്ത് ഈ ഫോണിന് ഇന്ത്യൻ വിപണിയിൽ വിലയുണ്ട്.

ഇതിനുമുമ്പും ഐഫോണിന്റെ പുതിയ ഫോൺ മമ്മൂക്ക ആദ്യം സ്വന്തമാക്കിയിരുന്നു ഇപ്പോഴിതാ പുതിയ വേരിയന്റും സ്വന്തമാക്കുന്ന ആദ്യത്തെ ആളായി മാറിയിരിക്കുകയാണ് മമ്മൂക്ക. ഐഫോണിന്റെ ചരിത്രത്തിലെ ആദ്യത്തെ 48 മെഗാപിക്സിൽ ക്യാമറയാണ് പുതിയ വേരിയന്റിൽ ഉള്ളത്. ഫോർ കെ വീഡിയോസ് സപ്പോർട്ട് എന്നിവയും പുതിയ സീരിസിന്റെ പ്രത്യേകത ആണ്.

മറ്റാരും സ്വന്തമാക്കുന്നതിന് മുൻപേ ഈ ഫോൺ സ്വന്തമാക്കി തന്റെ ഫോണുകളോടും വണ്ടികളോടും ഉള്ള പ്രിയം ഒരിക്കൽ കൂടി തെളിയിക്കുകയാണ് മമ്മൂട്ടി. ഈ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇതോടുകൂടി ഐ ഫോണിന്റെ പുതിയ സീരീസ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തി ആയി മാറിയിരിക്കുകയാണ് മെഗാസ്റ്റാർ.

Leave a Reply

Your email address will not be published. Required fields are marked *