മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മേഘ്ന രാജ്. അതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടി മേഘ്നയുടെ ചിത്രങ്ങളും വീഡിയോകളും ആണ്. നടി മേഘന തന്നെയാണ് ഈ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. മേഘനയുടെ മേക്കപ്പ് മാൻ ആയ രഘു നാഗരാജന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ലൈറ്റ് റോസ് നിറത്തിൽ നിറയെ പൂക്കൾ ഉള്ള വസ്ത്രം ധരിച്ചാണ് മേഘന എത്തുന്നത്. ഈ വസ്ത്രം ധരിച്ച് വളരെ സുന്ദരി ആയാണ് താരം ചിത്രങ്ങളിലും വിഡിയോകളിലും എല്ലാം പ്രത്യക്ഷപ്പെടുന്നത്. മേഘ്ന രഘുവിന്റെ വിവാഹ വേദിയിൽ എത്തിയതോടെ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയായിരുന്നു. നടി മേഘ്ന പൊതുവേദികളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുമ്പോൾ ഭൂരിഭാഗം മേക്കപ്പുകളും രഘു നാഗരാജൻ തന്നെയാണ് ചെയ്തു കൊടുക്കാറുള്ളത്.
അതുകൊണ്ടുതന്നെ രഘുവിന്റെ ജീവിതത്തിലെ വളരെ വലിയ സ്ഥാനമാണ് ഈ താരത്തിനുള്ളത്. ചിരുവിന്റെ മരണത്തിനുശേഷം പൊതുവേദികളിൽ ഒന്നും അധികം പ്രത്യക്ഷപ്പെടാത്ത താരം ഈ അടുത്താണ് പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും എല്ലാം സജീവമായി തുടങ്ങുന്നത്. നിരവധി താരങ്ങളും മറ്റും വിവാഹ ആഘോഷത്തിന് എത്തിയെങ്കിലും നടി മേഘനയുടെ സാന്നിധ്യമാണ് രഘുവിനെ കൂടുതൽ സന്തോഷിപ്പിച്ചത്.
മേഘ്ന തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് ഇത്രയും നാൾ മേക്കപ്പ് മാൻ ആയ കൂടെ ഇണ്ടായിരുന്ന രഘുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തുകയായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് നടി മേഘനയുടെ സാന്നിധ്യം കൂടുതൽ സന്തോഷം നൽകുന്നു, എന്നിങ്ങനെ ആയിരുന്നു രഘു താരത്തിന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയത്. വിഡിയോയും ചിത്രങ്ങളും പുറത്ത് വന്നപ്പോൾ താരത്തിന്റെ ഈ കിടിലൻ ലുക്കിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്