കുഞ്ഞുലൂക്കയുടെ പിറകെ ഓടുന്ന മിയ. നടിയുടെ വീഡിയോ വൈറൽ!!!

മലയാളികളുടെയും സിനിമാപ്രേമികളുടെയും പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. ഈയിടെയായി താരം സിനിമയിൽ നിന്ന് വിട്ടനിൽകുകയാണ്. സിനിമാതിരക്കുകളിൽ നിന്നും താരം ഇപ്പോൾ മാറി തന്റെ കുടുംബജീവിതത്തിനു പ്രാധാന്യം നൽകിയിരിക്കുകയാണ്. മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ വർഷമാണ് താരത്തിന് കുഞ്ഞു ജനിച്ചത്. ആരാധകർ ഈ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. മിയ അമ്മയാവാൻ പോകുന്നു എന്ന് കാര്യം ആരാധകരോട് താരം വെളിപ്പെടുത്തിയിരുന്നില്ല.

അതുകൊണ്ട് തന്നെ, മകൻ ലൂക്കയുടെ ജനനം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സ്വകാര്യ വിവാഹറിസപ്ഷൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മിയയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും, രസകരമായ വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തത്. മകൻ ലൂക്കയെ മിയ ജോർജ് കൊഞ്ചിക്കുന്നതും, കുറുമ്പനായ മകൻ ലൂക്കയെ മിയ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്.

വിവാഹ റിസപ്ഷൻ നടക്കുന്നതിനിടയിൽ മിയയോട് സുഹൃത്തുക്കൾ വിശേഷങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുമ്പോൾ, തന്റേതായ ലോകത്തായിരുന്നു കുഞ്ഞു ലൂക്ക. വിശന്നപ്പോൾ, മിയ കുഞ്ഞിന് കുറുക്ക് കൊടുക്കുന്നതും വിഡിയോയിൽ ഉണ്ട്. ചുറ്റും ആളുകൾ ഇരിക്കുമ്പോഴും അതൊന്നും കാര്യം ആകാതെ, തന്റെ കുഞ്ഞിനെ പരിചരിക്കുകയായിരുന്നു മിയ. തന്റെ കുഞ്ഞിന് വേണ്ടി സമയം കണ്ടെത്തുന്ന മിയയുടെ കുഞ്ഞിനോടുള്ള സ്നേഹത്തെ പ്രശംസിക്കുകയാണ് ആരാധകർ. ആഹാരം കഴിക്കാൻ മടിക്കുന്ന ലൂക്കയെ ക്ഷമയോടെ താരം പരിചരിക്കുന്നുണ്ട്.

ഇതിനിടയിൽ സിനിമ താരങ്ങൾ ആയ ആര്യയും, ശില്പാ ബാലയും കുഞ്ഞു ലൂക്കയെ എടുക്കുകയും കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധിപേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞു ലൂക്കയെ ക്യൂട്ട് ലുക്കാ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, എന്ന് തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ ആണ് മിയ ജോർജ് അഭിനയിച്ചിട്ടുള്ളത്. വിവാഹശേഷം മിയ അഭിനയത്തിൽ നിന്നും മാറിനിൽകുകയാണ്. എങ്കിലും സോഷ്യൽമീഡിയയിൽ താരം കുഞ്ഞു ലൂക്കയുടെ വിശേഷങ്ങൾ ആരാധകർക്ക് മുന്നിൽ മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *