Homemade Condensed Milk : മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്തെല്ലാം ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് മിൽക്ക് മേഡ് എന്നാൽ ഇത് നമ്മൾ പുറത്തുനിന്നും വാങ്ങുകയാണ് പതിവ്. ചിലപ്പോൾ ഒരുപാട് പൈസ ഇതിനുവേണ്ടി ചെലവാക്കേണ്ടതായി വരുന്നു എന്നാൽ ഇനി അധികം ചിലവില്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ മിൽക്ക് മെയ്ഡ് തയ്യാറാക്കി എടുക്കാം ഇതിനുവേണ്ടി പാൽപ്പൊടി മാത്രം നിങ്ങൾ വാങ്ങിയാൽ മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം
അതിനായി ആദ്യം തന്നെ പാൽപ്പൊടിയെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ എടുക്കാവുന്നതാണ് ശേഷം അതിലേക്ക് നന്നായി ചൂടുള്ള വെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക ശേഷം കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഒട്ടുംതന്നെ കട്ടപിടിക്കാൻ പാടുള്ളതല്ല സാധാരണ വെള്ളം പോലെ തന്നെ ഇരിക്കേണ്ടതാണ് അതിനുശേഷം പാൻ ചൂടാക്കാൻ വയ്ക്കുക.
ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കുക ശേഷം കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഇതിലേക്ക് നിങ്ങൾക്ക് ആവശ്യമെങ്കിൽ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡർ ചേർത്തു കൊടുക്കാവുന്നതാണ്. കളർ ഉണ്ടാകുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്
എന്നാൽ പാൽപ്പൊടി ചേർത്തതുകൊണ്ട് തന്നെ നല്ല കളർ ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം സാധാരണ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന വീടിന്റെ കട്ടിയിൽ നിന്ന് കുറച്ച് ലൂസ് ആയ പരുവം ആകുമ്പോൾ പാത്രം ഇറക്കി വയ്ക്കുക അതിനുശേഷം വീണ്ടും ഇളക്കി കൊടുക്കുക ചൂടാറുന്നത് വരെ ഇളക്കുക ശേഷം അത് മാറ്റി വയ്ക്കുക. നല്ലതുപോലെ ചൂടാറി വരുമ്പോൾ സാധാരണ മിൽക്ക് മെയിഡ് കട്ടിയിൽ വരുന്നതായിരിക്കും ശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. Credit : prs kitchen