മഞ്ഞക്കിളിയായി മൃദുല, കുഞ്ഞികിളിയെ അന്വേഷിച്ച് ആരാധകരും.!!

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ മനം കവർന്ന താര ജോടികൾ ആണ് മൃദുലയും, യുവ കൃഷ്ണയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് സുപരിചിതരാവുകയും ചെയ്തു. താര ദമ്പതികളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. മൃദുലയും യുവയും പ്രേക്ഷകർ മനസ്സിൽ ഇടം നേടിയ താരങ്ങൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. ധാരാളം പേരാണ് ഈ ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുള്ളത്.

അവരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഇവർ ഒരു മടിയും കാണിക്കാറില്ല. പ്രസവാനന്തരം സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയായിരുന്നു മൃദുല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മൃദുല തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയായിരുന്നു. ‘എന്ജോയിങ് ന്യൂ ലൈഫ്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസവശേഷം മുമ്പത്തെക്കാൾ സുന്ദരിയായാണ് താരം എത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ തിരിച്ചുവരവിനെ ഏറെ സന്തോഷത്തോടെ വരവേൽക്കുന്നത്. ചിത്രങ്ങളിൽ മൃദുല വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നും, മുമ്പത്തേക്കാൾ സുന്ദരി ആയിട്ടുണ്ട് എന്നും, അമ്മക്കിളിയോട് കുഞ്ഞിക്കളി എവിടെ എന്നും അന്വേഷിക്കുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഈ താര ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങും നൂലുകെട്ടും നടത്തിയത്. മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ അതുല്യ നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

ധ്വനി കൃഷ്ണ എന്നാണ് ഇരുവരുടെയും കുഞ്ഞിന് ഈ താരങ്ങൾ നൽകിയ പേര്. യുവ ഏറെ സന്തോഷത്തോടെ കുഞ്ഞിനെ എടുക്കുന്നതും കുഞ്ഞിന്റെ ചെവിയിൽ മൂന്ന് തവണ ധ്വനി കൃഷ്ണ എന്ന പേര് പറയുന്നതും ഒപ്പം തന്നെ നൂലുകെട്ടുന്നതും ഒത്തിരി ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. അനേകം പേരാണ് മൃദുലയുടെ ചിത്രത്തിന് ലൈക്കുകളുമായ് രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *