ഈ പൂവിന്റെ പേര് പറയാമോ. വഴിയരികിൽ കാണുന്ന ഈ കുഞ്ഞു ചെടിക്ക് പറയാൻ ഉള്ളത് ഞെട്ടിക്കുന്ന ഗുണങ്ങൾ. | Health Benefits Of Mukkutti

Health Benefits Of Mukkutti: കേരളത്തിന്റെ നാട്ടുവഴികളിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് മുക്കുറ്റി സാധാരണയായി കർക്കിടക മാസത്തിൽ ഒരുപാട് നമുക്ക് ഈ ചെടിയെ കാണാൻ സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് മുക്കുറ്റി. ആയുർവേദത്തിൽ മുക്കുറ്റിയുടെ എല്ലാ ഭാഗവും സമൂലം ഉപയോഗിക്കുന്നവയാണ്.

മുക്കുറ്റി അരച്ച് വ്രണത്തിൽ പുരട്ടിയാൽ വളരെ പെട്ടെന്ന് തന്നെ ഉണങ്ങി ഇല്ലാതാകും. മുകുറ്റിയുടെ ഇല അരച്ച് മോരും ചേർത്ത് കഴിച്ചാൽ വയറിളക്കം ശമിക്കും. മുക്കുറ്റിയുടെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുക്കി പ്രസവത്തിന് ശേഷം സ്ത്രീകൾക്ക് മൂന്ന് ദിവസം അടുപ്പിച്ചു കൊടുക്കുകയാണ് എങ്കിൽ ഗർഭാശയശുദ്ധി ലഭിക്കും. മുക്കുറ്റി സമൂലം ചേർത്ത് തേനും കഴിക്കുകയാണെങ്കിൽ ചുമ ജലദോഷം എന്നിവ ഇല്ലാതാകും.

അഞ്ചുമുക്കുറ്റിയും അഞ്ചുകുരുമുളകും ചേർത്തു കഴിച്ചാൽ ആസ്മയ്ക്ക് വളരെ നല്ലതാണ്. അതുപോലെ സ്ത്രീകൾക്ക് ഉണ്ടാകുന്ന അമിത രക്തസ്രാവം ഇല്ലാതാക്കാൻ മുക്കുറ്റി മരുന്നായി ഉപയോഗിക്കുന്നു. മുക്കുറ്റിയുടെ നീരെടുത്ത് പൊക്കിളിനുള്ളിൽ ഒഴിക്കുകയോ, അല്ലെങ്കിൽ നാഭിയിൽ ഒഴിക്കുകയോ ചെയ്താൽ പെട്ടെന്ന് തന്നെ ബ്ലീഡിങ് നിൽക്കും.

അതുപോലെ തന്നെ രോഗപ്രതിരോധശേഷിക്ക് വളരെ നല്ല മരുന്നാണ് മുക്കുറ്റി. പ്രസവിച്ച കുട്ടികൾക്ക് ഒരു മുക്കുറ്റിയും ഒരു മുളകും അരച്ച് ചൂട് വെള്ളത്തിൽ ചേർത്ത് ഖുറേഷ്യയായി നാവിൽ എത്തിച്ചു കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന ചുമ കഫക്കെട്ട് എന്നിവ ഇല്ലാതാക്കാം. അഞ്ചുമുക്കുറ്റിയും അഞ്ചു കുരുമുളകും ശ്വാസകോശ അർബുദ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന നല്ല മരുന്നാണ്. മുക്കുറ്റിയുടെ ആരോഗ്യഗുണങ്ങളെ പറ്റി കൂടുതൽ അറിയുവാനും വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *