മലയാളികൾക്ക് സുപരിചിതമായ താര കുടുംബമാണ് മുക്തയുടെത്. നിരവധി സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കാൻ നടി മുക്തക്ക് സാധിച്ചു. നിരവധി ആരാധകരാണ് ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. മുക്ത വിവാഹം ചെയ്തിരിക്കുന്നത് റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെ ആണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി സന്തുഷ്ടമായ കുടുംബജീവിതം നയിച്ച് പോരുകയാണ് താരം.
സിനിമ മേഖലയിൽ നിന്ന് അകന്ന് നിന്നെങ്കിലും താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും ആരാധകർ ഓർക്കുന്നു. മുക്ത അഭിനയത്തിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വളരെയധികം സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടി മുക്തയും താരത്തിന്റെ ഭർത്താവായ റിങ്കു ടോമിയും ഒന്നിച്ചുള്ള കപ്പിൾ ഡാൻസ് ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ഒരു ആഘോഷ പരിപാടിക്കിടയിൽ ഡാൻസ് സ്പോട്ട് കൊറിയോഗ്രാഫി ചെയ്താണ് ഇരുവരും കളിക്കുന്നത്. മേലെ പൂമല താഴെ തേനല എന്ന ഗാനത്തിനാണ് അതിമനോഹരമായി ഇരുവരും ചുവടുവെക്കുന്നത്. എല്ലാവരും വളരെ സന്തോഷത്തോടും ആഹ്ലാദത്തോടെ കൂടിയാണ് ഇത് കാണുന്നതും ഒപ്പം അവരെ പ്രോത്സാഹിപ്പിക്കുന്നതും. നിരവധി പേരാണ് ഇവരുടെ ഈ വീഡിയോ കമന്റുകളുമായി എത്തുന്നത്. വളരെയേറെ രസകരമായ ഈ ഡാൻസ് ആഘോഷ പരിപാടിക്ക് ഇടയിൽ കൊടുക്കുന്ന ഒരു ടാസ്ക്കാണ്.
എന്നാൽ ഒട്ടും തന്നെ മടിച്ചു നിൽക്കാതെ വളരെ എനർജറ്റിക്കായാണ് ഇരുവരും ചുവടുവെക്കുന്നത്. ധാരാളം പേരാണ് വീഡിയോക്ക് ലൈക്കുകൾ നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരിയായ റിമി ടോമിയുടെ പിറന്നാൾ ആഘോഷം നടത്തിയത്. അതിനിടയിൽ വെച്ചാണ് ഇരുവരുടെയും മകൾ ദുൽഖറിന്റെ ഒപ്പം സിനിമയിൽ എത്താൻ പോകുന്നു എന്ന് അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് മലയാളികൾ.