എല്ലാദിവസവും ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ നിർബന്ധമായി ചേർക്കുന്ന ഒന്നാണ് കടുക്. കടുക് ചേർക്കാത്ത ഭക്ഷണം മലയാളികൾക്ക് വളരെ കുറവാണ്. കാര്യം കടുക് വളരെ ചെറുതാണെങ്കിലും ഇത് ഭക്ഷണങ്ങൾക്ക് നൽകുന്ന രുചി വളരെ വലുതാണ്. എന്നാൽ അതിനു മാത്രമല്ല നിരവധി ഉപയോഗങ്ങളാണ് കടുക് മൂലം ഉള്ളത് . അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കടുക് പൊടിച്ച് എടുക്കുക..
ഈ പൊടി കടുക് അടുക്കളയിൽ ഉറുമ്പ് പ്രാണി എന്നിവയുടെ ശല്യം ഉണ്ടെങ്കിൽ അവ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഇട്ടുകൊടുക്കുക അങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് അവയുടെ ശല്യത്തെ ഇല്ലാതാക്കാം. അതുപോലെ വീട്ടിൽ കൊതുക് ശല്യം കൂടുതലായി ഉണ്ടെങ്കിൽ കടുക് പൊടിച്ചതിലേക്ക് കുറച്ച് അയമോദകം ചേർത്ത് പുകയ്ക്കുക.
അടുത്ത ടിപ്പ് പല്ലിന്റെ ആരോഗ്യത്തിന് ഉപയോഗിക്കാം. പല്ലിൽ കറകൾ പഴുപ്പ് വേദന എല്ലാം ഇല്ലാതാക്കുന്നതിനുവേണ്ടി കടുക് പൊടിച്ചതിന്റെ കൂടെ ഉപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം പല്ലിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക ഇത് എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കും. അതുപോലെ മറ്റൊരു ഇത് കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തതിനുശേഷം മുഖത്ത് തേച്ച് നല്ലതുപോലെ സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ.
ഒരു നാച്ചുറൽ സ്ക്രബ് ആയി ഉപയോഗിക്കാം അതുപോലെ മുഖം നല്ലതുപോലെ അഴുക്കുകൾ എല്ലാം പോയി വൃത്തിയാക്കാനും സാധിക്കും. മുഖ സൗന്ദര്യത്തിനും കടുക് ഉപയോഗിക്കാവുന്നതാണ്. അതുപോലെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അവിടെയും ഇത് സ്ക്രബ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali Health