Making Of Tasty Sweet Filling Snack : പഴം ഉപയോഗിച്ചുകൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭാഗങ്ങളും തയ്യാറാക്കിയിട്ടുണ്ടാകും എന്നാൽ ഇതുപോലെ മധുരമൂറുന്ന ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ വളരെ രുചികരമാണിത് എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ശർക്കര എടുക്കുക അതിലേക്ക് പാകത്തിന് വെള്ളമൊഴിച്ച് അലിയിക്കാൻ വയ്ക്കുക.
നന്നായി അലിഞ്ഞു വരുമ്പോൾ അത് അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം വീണ്ടും ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഡ്രൈ ആക്കി എടുക്കുക. ആവശ്യമെങ്കിൽ ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം നന്നായി ഡ്രൈ ആവുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി മൂന്നു നേന്ത്രപ്പഴം എടുക്കുക ശേഷം അതിന്റെ തോല് കളഞ്ഞ് പഴത്തിന്റെ നടുവിലൂടെ ഒരു കത്തികൊണ്ട് വരയുക ശേഷം തയ്യാറാക്കിയ ഫില്ലിംഗ് അതിന്റെ ഉള്ളിലേക്ക് നിറച്ചു വയ്ക്കുക. എല്ലാ പഴവും ഈ രീതിയിൽ തയ്യാറാക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം തയ്യാറാക്കി വെച്ച പഴം ഓരോന്നായി അതിലേക്ക് വച്ച് എല്ലാഭാഗവും നല്ലതുപോലെ മൊരിയിച്ചു എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെച്ച് രുചിയോടെ കഴിക്കാവുന്നതാണ് ഇത് ചെറിയ ചൂടോടുകൂടി കഴിക്കുമ്പോൾ ആയിരിക്കും വളരെ രുചികരമായി ഇരിക്കുന്നത് എല്ലാവരും തന്നെ ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kannur kitchen