കിടിലൻ ലുക്കിൽ പറക്കാനൊരുങ്ങി നവ്യ..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഇന്നും താരത്തെ തങ്ങളുടെ ബാലമണി ആയിട്ടാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. അത്രമാത്രം താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളികൾ ഹൃദയത്തിലേറ്റിയിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

അഭിനയ ജീവിതത്തിൽ അത്ര സജീവമല്ലായിരുന്നപ്പോഴും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ എപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായ് പങ്കുവെച്ചിരിക്കുന്നത്. കുവൈറ്റ്‌ ഐആം കമിങ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തു വന്നതോടെ സെക്കണ്ടുകൾക്കുള്ള തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയ് മാറി.

നിരവധി പേരാണ് ചിത്രത്തിന് താഴെ എവിടേക്കാണ് പോകുന്നതെന്നും എന്തിന് പോകുന്നുവെന്നും ചോദിച്ചു വരുന്നത്. വെസ്റ്റേൺ ഔട്ഫിറ്റിൽ കൂളിംഗ് ഗ്ലാസ്‌ വെച്ച് അതിസുന്ദരി ആയിട്ടാണ് താരം എത്തുന്നത്. കുറച് കാലങ്ങളായി സോഷ്യൽ മീഡിയകളിൽ സജീവമാണ് നവ്യ. ഒപ്പം തന്നെ റിയാലിറ്റി ഷോകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച നേപ്പാളിലെ ക്ഷേത്ര ദർശനവും ഓണാഘോഷ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മെന്റുകളും നൽകുന്നത്. ഒരുത്തി എന്ന സിനിമയിലൂടെ അതി ഗംഭീര തിരിച്ച് വരവ് നടത്തിയ നവ്യയുടെ പുതിയ സിനിമകൾക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *