ഗോപിനാഥ് മുതുകാടിന്റെ പുതിയ പ്രസ്ഥാനത്തിന് വേണ്ടി തുടക്കം കുറിക്കാൻ നവ്യ നായർ.!! ആനന്ദത്തിൽ കണ്ണ് നിറഞ്ഞ് താരം.

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ നവ്യ നായരെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കഠിന പരിശ്രമം കൊണ്ടും പ്രയത്നം കൊണ്ടും മലയാള സിനിമയിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം. നിരവധി ആരാധകരാണ് നവ്യ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട താരം ആയതുകൊണ്ട് തന്നെ നവ്യയുടെ ഏതൊരു വിശേഷവും വാർത്തയും ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് നവ്യയുടെ പുതിയ ചിത്രങ്ങളാണ്. ഡി.എ.സി ഗ്ലോബൽ മീഡിയയുടെ ഉദ്ഘാടനത്തിന് ആയാണ് നവ്യ എത്തുന്നത്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്. ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകളിങ്ങനെ. ശ്രീ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട് സെന്റർന്റെ യൂ ട്യൂബ് ചാനൽ ഉദ്‌ഘാടനത്തിനു പങ്കെടുക്കാൻ അവസരമുണ്ടായി. ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.ഞാൻ ഈ ഉദ്യമത്തെ പറ്റി കേട്ടിരുന്നു ,അവിടെ പോകണം എന്ന് കരുതിയിരുന്നു.

പക്ഷെ നമ്മൾ പോകേണ്ടിയിരിക്കുന്നു അതൊന്നു നേരിൽ കാണാൻ. ആത്മാർഥതയോടെ ഒരു പ്രസ്ഥാനത്തിനുവേണ്ടി , തഴയപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ജീവിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയെ ഞാൻ കണ്ടു. അധിവസിപ്പിക്കുക മാത്രമല്ല സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക. ഡിഫറെന്റലി ഏബിൾഡ് എന്ന് പറയുക മാത്രമല്ല. അവരുടെ ആ ഡിഫറെൻസ് കണ്ടുപിടിക്കുകയുമാണിവിടെ. സ്വപ്നം കാണാൻ മാത്രം കഴിയുന്നവയുടെ യാഥാർഥ്യലോകം ഒരു മാജിക് അല്ല മറിച്ചു അശ്രാന്ത പരിശ്രമമാണെന്നു കാട്ടിത്തരുകയാണ് മുതുകാടെന്ന പച്ചയായ മനുഷ്യൻ.

വാക്കുകൾ കൊണ്ട് മാത്രമല്ല ചെയ്തികൾ കൊണ്ടുംകൂടെയാണ് ഈ മനുഷ്യൻ ഇൻസ്പിറേഷൻ ആകുന്നത്. ഉദ്ഘാടകനായി ഒപ്പം ഉണ്ടായിരുന്നതും , ഞാനേറെ ആരാധിക്കുന്ന , യാത്രകളുടെ കൂട്ടുകാരൻ ,നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര. എന്റെ യാത്രകൾക്ക് ഇപ്പോൾ അങ്ങയുടെ ശബ്ദമാണ്. നവ്യയുടെ ഒപ്പം യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര കൂടി എത്തിയപ്പോൾ ആരാധകർ ഇരട്ടി ആവേശത്തിലാവുകയായിരുന്നു. നിരവധി പേരാണ് നവ്യയുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *