സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള പ്രിയ താര ദമ്പതികൾ ആണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും വിവാഹം ഏവരും ഉറ്റുനോക്കിയ ഒന്നായിരുന്നു. സോഷ്യൽ മീഡിയകളിൽ വളരെ അധികം നിറഞ്ഞ് നിന്നവർ ആയിരുന്നു നയൻതാര വിക്കി ദമ്പതികൾ. ഇരുവരുടെയും ഏതു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അതികം സജീവമല്ലാത്ത നയൻ താരയുടെ വിശേഷങ്ങളും ചിത്രങ്ങളും വിക്കിയിൽ നിന്നാണ് ആരാധകർ മനസിലാക്കുന്നത്.
വിക്കി തന്നെയാണ് ഇരുവരുടെയും ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഈ വർഷം ജൂണിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് തൊട്ട് പിന്നാലെ മറ്റൊരു സന്തോഷ വാർത്തയാണ് ഈ ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്. ഞങ്ങൾ അമ്മയും അപ്പയും ആകാൻ പോകുന്നു. ഞങ്ങൾക്ക് ഒരു ഇരട്ട ആൺകുട്ടികൾ ജനിച്ചിരിക്കുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ കൂടി ആരാധകർക്കായി പങ്കുവെച്ച സന്തോഷ വാർത്ത.
എന്നാൽ ഈ വാർത്ത കേട്ട് ആദ്യം അമ്പരപ്പും പിന്നീട് ഒത്തിരി സന്തോഷമാണ് ആരാധകർക്ക് ഉണ്ടായത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ദീപാവലിയോട് അനുബന്ധിച്ചുള്ള വിക്കിയുടെയും നയൻതാരയുടെയും പുതിയ ചിത്രങ്ങൾ ആണ്. തങ്ങളുടെ കുഞ്ഞുങ്ങൾ വന്നതിനുശേഷം ഉള്ളതും ഒപ്പം തന്നെ വിവാഹം കഴിഞ്ഞതിനുശേഷം ഉള്ള ആദ്യത്തെ ദീപാവലി ആണ് ഈ ദമ്പതികളുടേത്. അതുകൊണ്ടുതന്നെ വളരെ ഗംഭീരമായും മനോഹരമായാണ് ഈ താര കുടുംബം ദീപാവലി ആഘോഷിക്കുന്നത്.
നയൻതാരയും വിക്കിയും തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിചുള്ള ഒരു ക്യൂട്ട് ഫാമിലി ചിത്രമാണ് വിക്കി ഇൻസ്റ്റാഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾക്കൊപ്പം തന്നെ ഹാപ്പി ദീപാവലി എന്നും ഈ താര ദമ്പതികൾ നേരുന്നു. നയൻതാരയും വിക്കിയും അമ്മയും അപ്പയും ആയതിന്റെ അതീവ സന്തോഷത്തിലാണ്. ഈ ക്യൂട്ട് ഫാമിലിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും നിരവധി ലൈക്കുകളും കമന്റുകളും നൽകുകയും ചെയ്യുന്നുണ്ട്.
View this post on Instagram