ചിലരുടെയെല്ലാം കഴുത്തിൽ കറുപ്പ് നിറത്തിൽ കാണപ്പെടാറുണ്ട് ചിലപ്പോൾ പലതരത്തിലുള്ളകാരണങ്ങൾ കൊണ്ടും ഉണ്ടായേക്കാം എന്നാൽ സ്വാഭാവികമായി കഴുത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറുപ്പ് നിറം കളയുന്നതിന് നമുക്ക് വളരെ ഫലപ്രദമായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി ഉണ്ട് നിങ്ങളിത് ചെയ്തു നോക്കുകയാണെങ്കിൽ വളരെയധികം എഫക്റ്റീവ് ആയിരിക്കും.ഇതിനുവേണ്ടി നിങ്ങൾ ബ്യൂട്ടിപാർലറിൽ ഒന്നും തന്നെ പോകേണ്ട ആവശ്യമില്ല ഒരുപാട് പൈസ കളയേണ്ട ആവശ്യവുമില്ല.
എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതാണ്. എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത് എന്ന് നോക്കാം. ചിലർക്ക് വളരെ കരിക്കട്ട പോലെ ആയിരിക്കും കഴുത്തിൽ കാണപ്പെടുന്നത് എത്ര ഉരച്ചു നിർത്തിയാക്കിയാലും ചിലപ്പോൾ പോകണമെന്നില്ല. അതുപോലെതന്നെയാണ് നിങ്ങൾ പലതരത്തിലുള്ള ട്രാക്കുകളും ചെയ്തു നോക്കിയിട്ട് പോകാത്തതാണെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കടലമാവ് എല്ലാ തരത്തിലുള്ള ചർമ്മം ഉള്ളവർക്കും വളരെ എളുപ്പത്തിൽ എഫക്റ്റീവ് ആവുന്ന ഒന്നാണ് അതുകൊണ്ട് ധൈര്യമായി തന്നെ ഉപയോഗിക്കാവുന്നതാണ്.
കഴുത്തിന്റെ കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം അത് നന്നായി ഉണങ്ങാനായി അനുവദിക്കുക ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. നിങ്ങൾ ഇത് രാത്രി ചെയ്യാൻ ശ്രമിക്കുക കൂടാതെ തുടർച്ചയായി ഒരാഴ്ച ചെയ്യുമ്പോൾ ആയിരിക്കും ഇതിന്റെ എഫക്ട് വളരെ പെട്ടെന്ന് തന്നെ കാണുന്നത്. Credit : Grandmother tips