Making Of Easy Breakfast Neer Dosa : രാവിലെ ബ്രേക്ക് ഫാസ്റ്റിനും രാത്രി ഡിന്നറിനുമായി തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു ദോശ ഇതാ. സാധാരണ ദോശ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ടിഷ്യൂ പേപ്പർ പോലെ വളരെ സോഫ്റ്റ് ആയതും കനം കുറഞ്ഞതുമായ ദോശ ഇതാ. ഇത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ്.
അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുക്കുക നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തുവെച്ച പച്ചരി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതോടൊപ്പം 1/2 കപ്പ് ചോറ് ചേർക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി തന്നെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
കട്ടിയായി തോന്നുന്നുണ്ടെങ്കിൽ അല്പം വെള്ളം ചേർത്ത് ലൂസ് ആക്കി എടുക്കുക. സാധാരണ ദോശമാവിനേക്കാൾ ഒരുപാട് ലൂസ് ആയിരിക്കണം ഇത്. അതിനുശേഷം ഒരു പാൻ ചൂടാക്കി എടുക്കുക. അതിലേക്ക് വളരെ കുറച്ച് മാവോഴിച്ചു ചുറ്റിച്ചു കൊടുക്കുക. അതിനുശേഷം മുകളിലായി കുറച്ച് നെയ്യ് തേച്ചു കൊടുക്കുക. പാകമായതിനുശേഷം പകർത്തി വെക്കുക.
എല്ലാം മാവും ഇതുപോലെ തയ്യാറാക്കി എടുക്കുക. മാവ് ഒഴിക്കുമ്പോൾ ശ്രദ്ധിക്കുക ഒട്ടും തന്നെ കട്ടിയില്ലാതെ പരത്തിയെടുക്കുക. നല്ല ചിക്കൻ കറിയോ മീൻ കറിയോ അല്ലെങ്കിൽ മസാലക്കറിയോ ഈ ദോശക്ക് കിടിലൻ കോമ്പിനേഷനാണ്. ഒരു തവണയെങ്കിലും ഇതുപോലെ ഒരു ടിഷ്യൂ പേപ്പർ ദോശ തയ്യാറാക്കി നോക്കൂ. എല്ലാദിവസവും പിന്നെ ഇത് തന്നെയാകും. Video creditv: Kannur kitchen