നമ്മുടെ എല്ലാവരുടെയും വീട്ടിൽ തുരുമ്പെടുത്ത ഒരു ചീനച്ചട്ടി എങ്കിലും ഉണ്ടാകും. അതിലെ തുരുമ്പ് കളഞ്ഞ് വളരെ മിനുസമുള്ള നോൺസ്റ്റിക്കിന്റെ ചട്ടി പോലെ ആക്കി മാറ്റുന്നതിനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ദോശ, മീൻ, ചിക്കൻ എന്നിങ്ങനെ ഏത് പദാർത്ഥം ആണെങ്കിലും ചട്ടിയിൽ നിന്ന് വേഗത്തിൽ വിട്ടു കിട്ടാനുള്ള അടിപൊളി ടിപ്പു കൂടിയാണിത്.
ചീനച്ചട്ടിയിലെ തുരുമ്പ് കളയുന്നത് എങ്ങനെയാണെന്ന് അറിയാം. തുരുമ്പ് പിടിച്ച ചീനച്ചട്ടിയിൽ കഞ്ഞിവെള്ളം നിറയെ ഒഴിച്ച് വയ്ക്കുക. ഒരു 15 മിനിറ്റ് എങ്കിലും അത് അങ്ങനെ തന്നെ വയ്ക്കേണ്ടതുണ്ട്. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തുരുമ്പ് ഇളകി ചട്ടി ക്ലീൻ ആയി കിട്ടും.
ദോശ ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ആയി കുറച്ചു ഉപ്പ് അതിലിട്ട് ഒരു ചെറുനാരങ്ങ കൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. കുറച്ച് സമയം ഇങ്ങനെ ഉരച്ചു കൊടുക്കുമ്പോൾ അതിൻറെ നിറം മാറി കറുപ്പ് നിറത്തിൽ ആകും. ഇനി അതിൽ നിന്നും ഉപ്പുമാറ്റി ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് ഒന്ന് ക്ലീൻ ചെയ്ത് എടുക്കുക. അതിലെ വെള്ളം വറ്റി വരുമ്പോൾ ചട്ടി അടുപ്പിൽ വച്ച് നല്ലെണ്ണയോ എള്ളെണ്ണയോ ഒഴിച്ചുകൊടുക്കണം.
ലോ ഫ്രെയിമിൽ വെച്ച് നന്നായി ചൂടാക്കി എടുക്കണം. കോട്ടന്റെ ഒരു തുണിയെടുത്ത് എണ്ണയുടെ അംശം നന്നായി തുടച്ചെടുക്കുക. സവാള എടുത്ത് ചട്ടിയിൽ പരത്തുന്നതും, ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചട്ടി പരത്തുന്നതും ദോശ അതിൽ ഒട്ടിപ്പിടിക്കാതിരിക്കുവാൻ സഹായകമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.