സങ്കടകര ചതുർത്തി. അതിശക്തിയാർന്ന ഈ കർക്കിടക ചതുർത്തി ദിവസം സന്ധ്യയ്ക്ക് ഇതുപോലെ ചെയ്യൂ. സർവ്വ ഐശ്വര്യം.

കർക്കിടക മാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തിലേക്കാണ് നമ്മൾ കടന്നുചെന്നിരിക്കുന്നത് സങ്കടകര ചതുർത്തി ഇത് സാധാരണ ചതുർത്തികളേക്കാൾ വളരെയധികം പ്രധാനപ്പെട്ടതാണ്. നമ്മുടെ എല്ലാ സങ്കടങ്ങളെയും ഇല്ലാതാക്കുന്ന ഒരു ദിവസം കൂടിയാണ് നാളത്തെ ദിവസം. ഗണപതി ഭഗവാനോട് എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ നിറവേറ്റി തരുന്ന ദിവസമാണ്. സന്ധ്യാസമയത്തെ പ്രാർത്ഥനയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിലും വീട്ടിൽ വ്രതം എടുക്കുന്നവർ ആണെങ്കിലും ഓം ഗം ഗണപതേ നമ എന്നാ ഭഗവാന്റെ മൂലമന്ത്രം 108 പ്രാവശ്യം ചൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്. ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ മുടങ്ങാതെ ചെയ്യേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് ഭഗവാനെ കറുകമാല സമർപ്പിക്കുക എന്നത്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ദുഃഖങ്ങളും ഇല്ലാതാക്കുവാൻ ഇതിലും വലിയ വഴിപാട് വേറെയില്ല.

അതുപോലെ കറുകയുടെ കൂടെ തന്നെ മുക്കുറ്റിയും ചേർന്ന് മാല തയ്യാറാക്കുന്നുണ്ടെങ്കിൽ അതായിരിക്കും ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടത്. എന്നാൽ ഇത് എല്ലാവർക്കും ലഭ്യമാകും എന്നില്ല അതുകൊണ്ടാണ് കറുകമാല സമർപ്പിച്ചാലും മതി. എല്ലാവരും കഴിയുന്നതും ക്ഷേത്രത്തിൽ പോകുകയാണ് ചെയ്യേണ്ടത് അതും സന്ധ്യ സമയത്ത് പോയി ദീപാരാധന കണ്ടുതുള്ളുന്നതായിരിക്കും ഏറ്റവും ഉത്തമം.

അതുപോലെ ക്ഷേത്രത്തിൽ പോകുമ്പോൾ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട് അത്രയും നാളികേരങ്ങൾ കൊണ്ടുപോകുന്നത് മുട്ട് ഇറക്കുന്നതും ശ്രേഷ്ഠമാണ്. ഇതെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം എല്ലാവരുടെ കുടുംബത്തിലും വ്യക്തിപരമായ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകാൻ ഇടയാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *