മിക്സിയുടെ ജാറ് ദിവസവും ഇതുപോലെ ചെയ്യൂ. എന്നാൽ കുറെ പ്രശ്നങ്ങൾ ഇല്ലാതാക്കാം. | New Kitchen Tip Malayalam

New Kitchen Tip Malayalam : വളരെ ഉപകാരപ്രദമായിട്ടുള്ള കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. ആ മിക്സിയുടെ ജാർ കൊണ്ടുള്ള ഈ ട്രിക്ക് നിങ്ങൾ ചെയ്തു നോക്കൂ. സാധാരണ മിക്സി നമ്മൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി കഴിഞ്ഞാലും അതിനകത്ത് എന്തെങ്കിലും വെള്ളത്തിന്റെ ആവശ്യമുണ്ടെങ്കിൽ പിന്നീട് നമ്മൾ അത് എടുത്ത് തുറന്നു നോക്കുമ്പോൾ അകത്ത് ദുർഗന്ധം അനുഭവപ്പെട്ടേക്കാം.

അതില്ലാതിരിക്കുന്നതിന് വേണ്ടി എടുക്കുന്ന സമയത്തോ അല്ലെങ്കിൽ കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷമോ ഗ്യാസ് അടുപ്പിന്റെ മുകളിൽ വച്ച് ചെറുതായി ചൂടാക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ മിക്സി സാധാരണ സോപ്പ് ഉപയോഗിച്ചും സ്ക്രബർ ഉപയോഗിച്ചും ഉരച്ച് വൃത്തിയാക്കാൻ ഉണ്ടല്ലോ.

എന്നാൽ പലപ്പോഴും എല്ലാ അഴുക്കുകളും അതിൽ നിന്ന് പോകണമെന്നില്ല അങ്ങനെയുള്ള സന്ദർഭത്തിൽ മിക്സിയുടെ ജാറിലേക്ക് കുറിച്ച് വെള്ളം അതുപോലെ സോപ്പ് ഇട്ടതിനു ശേഷം മിക്സിയിൽ നല്ലതുപോലെ കറക്കിയെടുക്കുക ഇങ്ങനെ ചെയ്താൽ എല്ലാ അഴുക്കുകളും പെട്ടെന്ന് പോകുന്നതായിരിക്കും.

ഇതുപോലെ വരുന്ന സോപ്പുവെള്ളം കളയാതെ മിക്സിയുടെ ജാർ അതിലേക്ക് കുറച്ച് സമയം മുക്കിവച്ച് മിക്സിയുടെ ജാറിന്‍റെയും അഴുക്കുകൾ എല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ് ആ സോപ്പുവെള്ളം വെറുതെ വേസ്റ്റ് ആക്കി കളയേണ്ട ആവശ്യമില്ല. ഇതേ വെള്ളം നിങ്ങൾക്ക് മറ്റു പാത്രങ്ങൾ കഴുകാനോ അല്ലെങ്കിൽ ഗ്യാസ് അടുപ്പ് കത്തിയാക്കുവാനോ ബാത്റൂം ക്ലീൻ ചെയ്യുവാനോ എണ്ണ മെഴുക്കു കളയുവാനും എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. ഈ കിച്ചൻ ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *