ഒരു വഴിപാട് മൂന്ന് തവണ മുടങ്ങാതെ ചെയ്താൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹമാണെങ്കിലും നടന്നിരിക്കും.

എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ ഓടിയെത്തി നമ്മളെ സഹായിക്കുന്ന പ്രത്യേകിച്ചും മന്ത്രജപങ്ങൾ ഒന്നുമില്ലാതെ തന്നെ നമ്മളിൽ ഒരുവനായി നിന്ന് നമ്മളെ സഹായിക്കുന്ന ദൈവമാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ കരുണയും കടാക്ഷണവും എല്ലാം ഒരുപാട് തവണ അനുഭവിച്ചറിഞ്ഞവരാണ് നമ്മളെല്ലാവരും തന്നെ.

ഭഗവാന്റെ പൂർണ്ണനുഗ്രഹം ലഭിക്കാൻ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രത്യേക കാര്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെല്ലാം തന്നെ നടന്നു കിട്ടാൻ വേണ്ടിയും ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. അടുത്തുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിൽ മൂന്നുതവണകൾ ആയിട്ടാണ് ഈ വഴിപാട് ചെയ്യേണ്ടത്. മുടങ്ങാൻ പാടുള്ളതല്ല. മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാൻ. ചെയ്യേണ്ട വഴിപാട് അഷ്ടോത്തര പുഷ്പാഞ്ജലി.

വ്യക്തിക്ക് വേണ്ടിയാണോ ആ വ്യക്തിയുടെ പേരും നക്ഷത്രവും പറഞ്ഞു വേണം വഴിപാട് ചെയ്യുവാൻ. അതോടൊപ്പം ഒരു പാൽപായസം കൂടി ഭഗവാന് വഴിപാട് ചെയ്യുക. രണ്ടാമത്തെ മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പോകുമ്പോൾ ഭഗവാനെ അണിയാൻ വേണ്ടിയും മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുക. അതോടൊപ്പം തന്നെ സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക.

അതുപോലെ മൂന്നാമത്തെ മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ദിവസം വീണ്ടും ഇത്തരത്തിൽ ക്ഷേത്രത്തിൽ പോവുക. നമ്മുടെ കയ്യിൽ മഞ്ഞ നിറത്തിലുള്ള പട്ട് ഉണ്ടായിരിക്കേണ്ടതാണ്. ശേഷം ഭഗവാനെ ത്രിമധുരം വഴിപാട് കൂടി കഴിപ്പിച്ച് പ്രാർത്ഥിച്ചു തിരികെ പോരാവുന്നതാണ്. ഈ മൂന്നു വഴി പാടുകളും മുടങ്ങാതെ തന്നെ ചെയ്യാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *